Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി
21/04/2018
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നവതി ആഘോഷം ശിവഗിരിമഠം പ്രസിഡന്റ് വിശുദ്ധാനന്ത സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അധഃസ്ഥിത വിഭാഗങ്ങളുടെ മോചനത്തിനായി ഏകാന്ത പതികനായി നീങ്ങിയ ഗുരുദേവന്റെ ആത്മീയവും ഭൗതികവുമായ ആശയങ്ങള്‍ക്ക് പുത്തന്‍ കാലഘട്ടത്തില്‍ പ്രസക്തി ഏറുകയാണെന്ന് ശിവഗിരിമഠം പ്രസിഡന്റ്് വിശുദ്ധാനന്ത സ്വാമികള്‍ പറഞ്ഞു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്റെ നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവതിയുടെ നിറവില്‍ എത്തുമ്പോള്‍ സമൂഹത്തോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഗുരുവിന്റെ ഗുരുത്വം സമൂഹത്തിന്റെ ശക്തി ശ്രോതസ്സായി മാറണം. അതിനായി നന്മയുടെ മൂല്യമുള്ള ജീവിതത്തിനായി ഒരുങ്ങണമെന്ന് സ്വാമികള്‍ പറഞ്ഞു. സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ മൈതാനത്ത് നടന്ന സമ്മേളനത്തില്‍ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിമഠം സച്ചിദാനന്ത സ്വാമികള്‍, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, എ.ജി തങ്കപ്പന്‍, സുധീര്‍ ഇടവട്ടം, പി.പി സന്തോഷ്, ജി.എസ് ബൈജു, പി.വി വിവേക്, വി.വേലായുധന്‍, ലൈല ചെല്ലപ്പന്‍, മണി മോഹന്‍, കെ.ടി അനില്‍കുമാര്‍, കെ.വി പ്രസന്നന്‍, കെ.വി പ്രദീപ് കുമാര്‍, പി.ആര്‍ ബിജി എന്നിവര്‍ പങ്കെടുത്തു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി