Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
3
May  2024
Friday
DETAILED NEWS
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
22/04/2024
മഴുവഞ്ചേരില്‍ ശ്രീഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള മഹാദേവന്റെ വിഗ്രഹം തന്ത്രിമാര്‍ ആലയത്തിലേക്ക് എഴുന്നള്ളിക്കുന്നു.

വൈക്കം: ടി.വി പുരം മൂത്തേടത്തുകാവ് മഴുവഞ്ചേരി ശ്രീഘണ്ഠാകര്‍ണ ഭഗവതി ക്ഷേത്രത്തില്‍ മഹാദേവന് പ്രത്യേക ആലയം നിര്‍മിച്ചു പ്രതിഷ്ഠ നടത്തി. ഇന്നലെ രാവിലെ 10നും 11നും ഇടക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു പ്രതിഷ്ഠാ ചടങ്ങുകള്‍. തന്ത്രി ആനത്താനത്ത് ഇല്ലത്ത് എ.ജി വാസുദേവന്‍ നമ്പൂതിരി, എ.വി ഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഭദ്രേശന്‍, ശാന്തിമാരായ സുനില്‍ ശാന്തി, മിഥുന്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം രക്ഷാധികാരി എം.എന്‍ ശ്രീഹര്‍ഷന്‍, പ്രസിഡന്റ് പി.ജി രാജേന്ദ്രപ്രസാദ്, സെക്രട്ടറി സി.വി സാബു, വൈസ് പ്രസിഡന്റ് നടേശന്‍, ജോയിന്റ് സെക്രട്ടറിമാരായ സാബു പരപ്പേല്‍, രാജീവ്, ട്രഷറര്‍ സിനിമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.