Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
6
May  2024
Monday
DETAILED NEWS
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
24/04/2024
വൈക്കത്ത് നടന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശം.

വൈക്കം: ഒന്നരമാസം നീണ്ടുനിന്ന, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് ആവേശകരമായ പരിസമാപ്തി അവസാന മണിക്കൂറുകള്‍ മുന്നണികള്‍ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചാണ് കൊട്ടിക്കലാശം നടത്തിയത്. ഇനി നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസത്തിനുശേഷം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്.
വിപ്ലവത്തിന്റെ പോരാട്ടഭൂമിയായ വൈക്കത്ത് വന്‍ലീഡ് ഉറപ്പിച്ച് ഉജ്വല പ്രകടത്തോടെയായിരുന്നു ഇടതുപക്ഷത്തിന്റെ കൊട്ടിക്കലാശം. നഗരത്തിലും വിവിധ പഞ്ചായത്തുകളിലും എല്‍ഡിഎഫിന്റെ ശക്തിയും കെട്ടുറപ്പും വിളിച്ചറിയിച്ചായിരുന്നു പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചത്. ഇതുവരെയുള്ള ദിവസങ്ങളില്‍ വൈക്കം നിയോജകമണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും റാലിയും സമ്മേളനവും സംഘടിപ്പിച്ച ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കലാശക്കൊട്ട് നടത്തിയത്. പരസ്യപ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിന് സി.കെ ആശ എംഎല്‍എ, എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍,ജോൺ വി ജോസഫ്, ടി എൻ രമേശൻ, അജിത്ത്‌, അഡ്വ. പി.കെ ഹരികുമാര്‍, ഇ.എന്‍ ദാസപ്പന്‍, കെ അരുണന്‍, കെ ശെല്‍വരാജ്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, സുഭാഷ് പുഞ്ചക്കോട്ടിൽ, എം.പി ജയപ്രകാശ്, കെ.കെ ഗണേശന്‍, ബേപ്പിച്ചന്‍ തുരുത്തിയില്‍, വക്കച്ചന്‍ മണ്ണത്താലി, എബ്രഹാം പഴയകടവന്‍, ബിജു പറപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ കൊട്ടിക്കലാശത്തിന് ചെണ്ടമേളം, കാവടി എന്നിവ കൊഴുപ്പേകി. വൈക്കം പോലീസ് സ്റ്റേഷനു മുന്നില്‍ വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ കൊടികള്‍ പാറിച്ച് കൊട്ടിക്കലാശത്തില്‍ ആവേശം നിറച്ചു. യുഡിഎഫ് നേതാക്കളായ മോഹന്‍ ഡി.ബാബു, പോള്‍സണ്‍ ജോസഫ്, ബി അനില്‍കുമാര്‍, പി.ഡി.ഉണ്ണി, എം.കെ ഷിബു, പ്രീത രാജേഷ്, അബ്ദുല്‍ സലാം റാവുത്തര്‍, കെ.കെ മോഹനന്‍, സുബൈര്‍ പുളിന്തുരുത്തി, അഖില്‍ കുര്യന്‍, സിന്ധു സജീവന്‍, പി.വി പ്രസാദ്, ജയ് ജോണ്‍ പേരയില്‍, പി.ടി സുഭാഷ്, സിറിള്‍ ജോസഫ്, ഇടവട്ടം ജയകുമാര്‍, സോണി സണ്ണി, ടി.എസ് സെബാസ്റ്റ്യന്‍, ബി.ചന്ദ്രശേഖരന്‍, പി.വി വിവേക്, എം ഗോപാലകൃഷ്ണന്‍, മോഹനന്‍ പുതുശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍ഡിഎ നേതൃത്വത്തില്‍ നടത്തിയ കൊട്ടിക്കലാശത്തില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങളുടെ അകമ്പടിയോടെ കൊടികള്‍ പാറിച്ച് ആവേശപൂര്‍വം പ്രവര്‍ത്തകര്‍ പങ്കാളികളായി. ബുധനാഴ്ച വൈകിട്ട് കൃത്യം ആറിന് തന്നെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും ശബ്ദപ്രചാരണം അവസാനിപ്പിച്ചു.