Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
23/04/2024
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ വൈക്കം ടൗണിലെ റോഡ് ഷോ.

വൈക്കം: തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ വൈക്കം മണ്ഡലത്തിലെ റോഡ് ഷോ. തിങ്കളാഴ്ച വൈകിട്ട് നാലിന് വൈക്കം ടൗണില്‍ നിന്നും ആരംഭിച്ച  റോഡ് ഷോ പൂത്തോട്ട വരെ നീണ്ടു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്ലക്കാര്‍ഡുകളും ചിഹ്നങ്ങളുമേന്തി സ്ഥാനാര്‍ഥിക്കൊപ്പം നഗരത്തില്‍  സഞ്ചരിച്ചത്. വൈക്കം പടിഞ്ഞാറേനടയില്‍ നിന്നും ആരംഭിച്ച്, കച്ചേരികവല, ബോട്ട് ജെട്ടി, പ്രൈവറ്റ് സ്റ്റാന്റ്, കൊച്ചുകവല വഴി വലിയകവലയിലെത്തിയ റോഡ് ഷോയില്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യവുമായി നിരവധി ആളുകള്‍ റോഡിന് ഇരുവശവും നില്‍പുണ്ടായിരുന്നു. സി.കെ ആശ എംഎല്‍എയും തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് ഉദയനാപുരം, കുലശേഖരമംഗലം, ചെമ്പ്, കാട്ടിക്കുന്ന് വഴി പൂത്തോട്ട വരെ നീങ്ങിയ റോഡ് ഷോയില്‍  നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ കാണുന്നതിനായി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലെ റോഡ്ഷോ പ്രചരണ രംഗത്ത് വലിയ കുത്തിപ്പാണ് ഇടതുപക്ഷത്തിനു നല്‍കിയത്. ആദ്യ രണ്ട് ഘട്ടങ്ങളിലായി നടന്ന മണ്ഡല പര്യടനത്തിലും വലിയ ആവേശമാണ് വൈക്കം ചാഴികാടന് സമ്മാനിച്ചത്. എല്‍ഡിഎഫ് നേതാക്കളായ പി സുഗതന്‍, കെ ശെല്‍വരാജ്, എം.ഡി ബാബുരാജ്, സാബു പി മണലലൊടി, കെ അജിത്ത്, പി ശശിധരന്‍, പി ഹരിദാസ്, എന്‍ അനില്‍ ബിശ്വാസ്, ഡി രഞ്ജിത് കുമാര്‍, ടി.ടി സെബാസ്റ്റ്യന്‍, എബ്രഹാം പഴയകടവന്‍, ജോയ് ചെറുപുഷ്പം, പി.ആര്‍ ശരത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.