Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
19
April  2024
Friday
FLASH NEWS
Photo Gallery
എം.കെ ഷിബു
News തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ ഷിബു.

പി.ഡി ഉണ്ണി
News വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ഉണ്ണി.

വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഒന്‍പതാം ഉത്സവദിനത്തില്‍ നടന്ന വടക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്
വൈക്കം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഒന്‍പതാം ദിനത്തില്‍ രാവിലെ നടന്ന ശ്രീബലി
വൈക്കം ശ്രീഷണ്‍മുഖ വിലാസം കാവടി സമാജത്തിന്റെ കാവടികള്‍ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേ്ത്രത്തിലേക്ക് പുറപ്പെടുന്നു.
അഖിലകേരള വിശ്വകര്‍മ്മ മഹാസഭ ഉദയനാപുരം ശാഖയുടെ കാവടികള്‍ പൂജകള്‍ നടത്തി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേതരായ പാര്‍ട്ടി നേതാക്കളുടെ ചരമവാര്‍ഷികാനുസ്മരണം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
ജെ.സി.ഐ ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ ഗാന്ധിദര്‍ശന്‍ 150 മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.
ഡല്‍ഹി രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സംസ്‌കൃത സാഹിത്യത്തില്‍ ഡോക്ട്രേറ്റ് നേടിയ പി.എസ് ഷെറിന്‍. വടക്കാഞ്ചേരി ഓട്ടുപാറ പെരുമ്പിലാവില്‍ എസ്.ബി.റ്റി റിട്ട. ഉദ്യോഗസ്ഥന്‍ പി.കെ ശങ്കരനാരായണന്റെയും സുശീലക്കുട്ടിയുടെയും മകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ പാലാ റാസ്‌മേക്ക് ഡെപ്യൂട്ടി മാനേജര്‍ വൈക്കം കിഴക്കേനട കൃഷ്ണയില്‍ രഞ്ജിത്‌രാജിന്റെ ഭാര്യയുമാണ്.
കേരള സ്‌റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഡി.ബാബു.
പാലത്തിലേക്കുള്ള ഇരുമ്പ് സ്റ്റെപ്പുകളുടെ ഭാഗങ്ങള്‍ തുരുമ്പെടുത്ത് വേര്‍പെട്ട നിലയില്‍
എ.ഐ.ടി.യൂ.സി 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ തിരക്കഥകൃത്തും സംവിധായകനുമായ ലോഹിതദാസ് സ്മാരക അവാര്‍ഡ് നേടിയ പ്രദീപ് മാളവികയെ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉപഹാരം നല്‍കി ആദരിക്കുന്നു. പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ മന്ത്രി കെ.പി രാജേന്ദ്രന്‍, മന്ത്രി പി.തിലോത്തമന്‍, ബിനോയ് വിശ്വം എം.പി, പി.സുഗതന്‍, സി.കെ ആശ എം.എല്‍.എ എന്നിവര്‍ സമീപം
തോട്ടകം ശ്രീസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തിനാരംഭകുറിച്ചുകൊണ്ട് ക്ഷേത്രത്തില്‍ നടന്ന തൃക്കൊടിയേറ്റ്.
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ പുതുവത്സരാഘോഷം റിട്ട.ഹെല്‍ത്ത് സര്‍വ്വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
പുളിംഞ്ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പുതുവത്സരാഘോഷവും കുടുംബസംഗമവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഉദയം റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പുതുവത്സരാഘോഷവും കുടുംബസംഗമവും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.
ക്ഷത്രിയക്ഷേമസഭ വൈക്കം ഉപസഭയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രേമചന്ദ്രവര്‍മ്മ
എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീര്‍ത്ഥാടന പദയാത്രയുടെ ക്യാപ്റ്റന്‍ കെ.ടി അനില്‍കുമാറിന് എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ധര്‍മ്മ പതാക കൈമാറുന്നു.
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ 75-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ യൂണിയന്‍ ആസ്ഥാനത്ത് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു.
അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ വെള്ളിയാഴ്ച രാവിലെ പ്രഭാഷണം ശ്രവിക്കാനെത്തിയ ഭക്തജനക്കൂട്ടം.
ഭാഗവത മഹാസത്രത്തില്‍ വെള്ളിയാഴ്ച രാവിലെ എറണാകുളം കെ.ആര്‍ നമ്പ്യാര്‍ പ്രഭാഷണം നടത്തുന്നു.
വൈക്കം മഹാദേവക്ഷേത്രത്തില്‍ നടന്ന ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്
വൈക്കം ക്ഷേത്രത്തിലെ അഷ്ടമി വിളക്ക് എഴുന്നള്ളിപ്പില്‍ ദേശദേവതമാരോടൊപ്പം ഉദയനാപുരത്തപ്പനും വൈക്കത്തപ്പനും.
അഷ്മിമഹോത്സവത്തിന്റെ പത്താംദിനത്തില്‍ വൈക്കത്തപ്പന്റെ വലിയശ്രീബലിക്കായി ചിറയ്ക്കല്‍ കാളിദാസന്‍ തിടമ്പേറ്റുന്നു
വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവദിനത്തില്‍ നടന്ന വലിയ ശ്രീബലി എഴുന്നള്ളിപ്പ്
ടി.വി പുരം ഗ്രാമപഞ്ചായത്തിന് പുതു ആവേശം നല്‍കിയ ടൂര്‍ണമെന്റ് സംഘടിപ്പിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയെ കായിക പ്രേമികള്‍ പൊന്നാടയണിയിച്ചാദരിച്ചപ്പോള്‍
തിരുവൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവദിനത്തില്‍ ഋഷഭവാഹനപ്പുറത്തേറി വൈക്കത്തപ്പന്‍
അഷ്ടമിയുടെ ഏഴാം ഉത്സവദിവസം കേരള വണിക വൈശ്യസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനത്തില്‍ ശ്രീബലിക്ക് പദ്മശ്രീജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം.
വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ഏഴാംദിനത്തില്‍ ക്ഷേത്രസന്നിധിയില്‍ 11 ഗജവീരന്‍മാര്‍ അണിനിരന്ന ശ്രീബലി
കേരള വേലന്‍ മഹാജനസഭ, മഹിളാ മഹാജനസഭ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.
വിളക്കിത്തല നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി .
കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) മഹിളാ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നിന്നും പുറപ്പെടുന്നു.
കേരള ഉള്ളാട മഹാസഭ വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വടക്കേകവല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.
കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി യൂണിയന്‍ ആസ്ഥാനത്തു നിന്നും പുറപ്പെടുന്നു.
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമിമഹോത്സവത്തോടനുബന്ധിച്ച് ആഞ്ചാം ഉത്സവദിനത്തില്‍ രാവിലെ നടന്ന ശ്രീബലി
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിനത്തില്‍ യോഗക്ഷേമസഭ വൈക്കം ഉപസഭ വനിതാ വിഭാഗം നടത്തിയ തിരുവാതിരകളി
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് കേരള പട്ടാര്യ സമാജം മഹാദേവ ക്ഷേത്രത്തിലേക്ക് നടത്തിയ താലപ്പൊലി.
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിനത്തില്‍ കേരളഗണക സമുദായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി തോട്ടുവക്കത്തു നിന്നും പുറപ്പെടുന്നു.
വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലാം ഉത്സവദിനത്തില്‍ നടത്തിയ താലപ്പൊലി വടക്കേക്കവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.
അഷ്ടമിമഹോത്സവത്തിലെ നാലാംദിവസം രാവിലെ ക്ഷേത്രസന്നിധിയില്‍ നടന്ന ശ്രീബലി
ബി.ഡി.ജെ.എസ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈക്കത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ ജ്വാല ജില്ലാ പ്രസിഡന്റ് എം.പി സെന്‍ ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ജില്ലതല അക്ഷരോത്സവത്തിന്റെ ഉദ്ഘാടനം സി.എം.എസ് കോളേജില്‍ നടന്ന സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ വൈലോപ്പള്ളി സംസ്‌കൃതിഭവന്‍ മെമ്പര്‍ പ്രദീപ് മാളവിക നിര്‍വഹിക്കുന്നു. ബാബു കിളിരൂര്‍, ലൈബ്രറി ജില്ല കൗണ്‍സില്‍ പ്രസിഡന്റ് വി.കെ കരുണാകരന്‍, സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹന്‍, അഡ്വ. എന്‍.ചന്ദ്രബാബു തുടങ്ങിയവര്‍ സമീപം.
ഉല്ലല പുതിയകാവ് ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവരാത്രി മണ്ഡപത്തില്‍ മേല്‍ശാന്തി പ്രവീണ്‍ പോറ്റി നവരാത്രി പൂജ നടത്തുന്നു.
ഇടവട്ടം 569-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ ഗുരുദേവക്ഷേത്രത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നു.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വൈക്കം മഹാദേവ ക്ഷേത്രം മേല്‍ശാന്തി തരണി ഡി നാരായണന്‍ നമ്പൂതിരി കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നു.
വൈക്കത്തപ്പന്റെ അഷ്ടമി മഹോത്സവനാളുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന പുള്ളിസന്ധ്യാവേല എഴുന്നള്ളിപ്പ്‌
വൈക്കം: കോട്ടയം എസ്.എച്ച് മൗണ്ട് ഗ്രൗണ്ടില്‍ നടന്ന റവന്യൂ ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 230 കുട്ടികളില്‍ നിന്ന് സെലക്ട് ചെയ്ത 18 പേരില്‍ കേരള സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ച കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സ്‌കൂളിലെ താരങ്ങളായ സുജിത്ത് കെ.എസും ആദര്‍ശ് പ്രകാശും കോച്ച് ജോമോന്‍ ജേക്കബിനൊപ്പം.
ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനം പ്രസിഡന്റ് ടി.ജി ബാബു ഉദ്ഘാടനം ചെയ്യുന്നു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്‌നേഹ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പുളിഞ്ചുവട് -മുരിയന്‍കുളങ്ങര റോഡില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനം പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കത്തെത്തിയ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ വൈക്കം ആശ്രമകാര്യദര്‍ശി സ്വാമി ശരണ്യപ്രകാശജ്ഞാന തപസ്വി സ്വീകരിക്കുന്നു. സ്വാമി ജനനന്മ ജ്ഞാനതപസ്വി, എം.ജി.എം വിജയന്‍ മാച്ചേരി, കണ്‍വീനര്‍ നന്ദുലാല്‍, വി.ജോയ് എന്നിവര്‍ സമീപം
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ചതയദിനാഘോഷ സമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി പി.തിലോത്തമന്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കേരള പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ, സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ്, സെക്രട്ടറി എം.പി സെന്‍ എന്നിവര്‍ സമീപം.
ചതയദിനത്തോടനുബന്ധിച്ച് വൈക്കം പടിഞ്ഞാറെനടയിലെ ഗുരുമന്ദിരത്തിലെ ചടങ്ങുകളുടെ ദീപപ്രകാശനം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് നിര്‍വഹിക്കുന്നു.
എസ്.എന്‍.ഡി.പി യൂണിയന്റെ ചതയദിനാഘോഷത്തില്‍ മന്ത്രി പി.തിലോത്തമന്‍ ചതയദിന സന്ദേശം നല്‍കുന്നു.
ഗംഗാനഗര്‍ റസിഡന്‍ഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ ഓണാഘോഷ പരിപാടി നഗരസഭ പ്രതിപക്ഷ നേതാവ് എം.ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം എസ്.എന്‍.ഡി.പി യോഗം വനിതാ യൂണിയന്റെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി ഓണാഘോഷം നടത്തുന്നു.
പുളിഞ്ചുവട് റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
മറവന്‍തുരുത്ത് വടക്കുംഭാഗം കയര്‍ വ്യവസായ സഹകരണ സംഘം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി.രാജേന്ദ്രന്‍ (സി.പി.ഐ).
വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡി.രഞ്ജിത്ത് കുമാര്‍ (സി.പി.ഐ)
നാറാണത്ത് ബ്ലോക്കില്‍ വിതകഴിഞ്ഞ 36 ഏക്കറിലെ വര്‍ഷക്കൃഷി പ്രളയജലത്തില്‍ മുങ്ങിയ നിലയില്‍
ചെമ്പ് ചുള്ളിമംഗലത്ത് ശ്രീകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടപ്പന്തലില്‍ രക്ഷാധികാരി സി.കെ ചന്ദ്രഗുപ്തന്‍ ഇളയതിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പിതൃബലി പൂജ നടത്തുന്നു.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ വിളക്കുപന്തലില്‍ മേല്‍ശാന്തി വിഷ്ണുവിന്റെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി പൂജ നടത്തുന്നു
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തതിന്റെ നേതൃത്വത്തില്‍ ബലിതര്‍പ്പണ പൂജ നടത്തുന്നു.
തോട്ടകം സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാധാകൃഷ്ണന്‍ നായര്‍
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് പ്രദീപ് മാളവികയ്ക്ക് ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിക്കുന്നു. ടോമി കല്ലാനി, പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറും വയലാര്‍ അവാര്‍ ജേതാവുമായ കെ.വി മോഹന്‍കുമാര്‍, പോള്‍ മണലില്‍ എന്നിവര്‍ സമീപം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വൈക്കം ദേവസ്വത്തില്‍ നിന്നും ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച എ.എന്‍ ശോഭന. സ്‌നേഹോഷ്മളമായ യാത്രയപ്പും നല്‍കി.
കെ.എം മാണിയുടെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈക്കത്ത് കോണ്‍ഗ്രസ് ഓഫീസിന് സമീപം എത്തിയപ്പോള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയവരുടെ തിരക്ക്
നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഹിതദാസ് സ്മാരക അവാര്‍ഡ് പ്രദീപ് മാളവികയ്ക്ക് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ സമ്മാനിക്കുന്നു.
ഭാരതീയ ദളിത് കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റായി നിയമിക്കപ്പെട്ട കുടവെച്ചൂര്‍ സുരേഷ് ഭവനില്‍ കെ.സുരേഷ്‌കുമാര്‍.
ചെമ്പ് സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ വി. യൗസേഫ് പിതാവിന്റെ ഊട്ടുനേര്‍ച്ച ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ. കുര്യക്കോസ് ജോണ്‍ വെഞ്ചരിക്കുന്നു.
കോട്ടയം ജെ.സി ഡാനിയല്‍ ഏരിയ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിക്കടലില്‍ 24ന് നടന്ന സാംസ്‌ക്കാരിക സംഗമത്തില്‍ വച്ച് ജെ.സി ഡാനിയലിന്റെ പുത്രന്‍ ഹാരീസ് ഡാനിയലില്‍ നിന്നും ജെ.സി ഡാനിയല്‍ എക്‌സലന്‍സി അവാര്‍ഡ് നേടിയ കവയത്രി വൈക്കം രാജിരാജേഷ്.
കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം എ ഗ്രേഡ് നേടിയ ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസിലെ അവിനാഷ് വിന്‍സന്റ്
കണ്ണൂരില്‍ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം എ ഗ്രേഡ് നേടിയ ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആന്റ് വി.എച്ച്.എസ്.എസിലെ നന്ദന എം.എസ്
ഹയര്‍സെക്കന്ററി വിഭാഗം ഓടക്കുഴല്‍ മത്സരത്തില്‍ സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എ ഗ്രേഡ് കരസ്ഥമാക്കിയ ബ്രഹ്മംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അഭിനവ്.എസ്
സഹയാത്ര എബിലിറ്റി ഫെസ്റ്റ് കുമാരി ജിലുമോള്‍ മാരിയറ്റ് തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. പോള്‍ ചെറുപിള്ളി, ബേബി കെ.ജെ, ഫാ.ജോസ് കൊളുത്തുവള്ളി, ഹമേശ് ഹരി, ഫാ. പോള്‍ കൈത്തോട്ടുങ്കല്‍, ഫാ.പോള്‍ മാടന്‍, റാണി ചാക്കോ, ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി, പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സമീപം.
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിലെ 8-ാം ദിവസം നടന്ന എഴുന്നള്ളിപ്പ്
വൈക്കം മഹാദേവക്ഷേത്രത്തിലെ അഞ്ചാംഉത്സവ ദിനത്തില്‍ നടന്ന ഉത്സവബലിയുടെ ഭാഗമായുള്ള എഴുന്നള്ളിപ്പ്
വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം കേരള പട്ടാര്യസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.
വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസം കേരള വിശ്വകര്‍മ്മ മഹിളാസംഘം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി യൂണിയന്‍ ആസ്ഥാനത്ത് നിന്ന് പുറപ്പെടുന്നു.
വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം വീരശൈവമഹാസഭ വൈക്കം താലൂക്ക് കമ്മറ്റിയുടെ താലപ്പൊലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രസങ്കേതത്തില്‍ നിന്നും പുറപ്പെടുന്നു.
മത്സ്യതൊഴിലാളി വനിതാ കണ്‍വെന്‍ഷന്‍ സംസ്ഥാന വനിതാ കമ്മറ്റി കണ്‍വീനര്‍ എലിസബത്ത് അസ്സീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.