Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
6
May  2024
Monday
DETAILED NEWS
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
24/04/2024
വൈക്കം പടിഞ്ഞാറെക്കര പോത്തോടിയില്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ബ്രഹ്‌മകലശ പൂജ.

വൈക്കം: പടിഞ്ഞാറെക്കര പോത്തോടിയില്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവം ആഘോഷിച്ചു.  കലശപൂജയ്ക്കും ബ്രഹ്‌മകലശം എഴുന്നള്ളിപ്പിനും തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ മുഖ്യകാര്‍മികനായി. മേല്‍ശാന്തി സനോജ് സഹകാര്‍മികനായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്‌മകലശം ക്ഷേത്രത്തില്‍ പ്രദക്ഷിണം വെച്ചു. പ്രഭാഷണം, മഹാപ്രസാദഊട്ട്, ദീപകാഴ്ച, ഫ്യൂഷന്‍ തിരുവാതിര, താലപ്പൊലി, തടി എഴുന്നള്ളിപ്പ് എന്നിവ പ്രധാനചടങ്ങുകളായിരുന്നു. ക്ഷേത്രം ഭാരവാഹികളായ പ്രശാന്ത് പോത്തോടിയില്‍, ബോബുരാജ് ചെറിയപൂക്കാട്ട്, അമ്പിളി പോത്തോടിയില്‍, പൊന്നുകുട്ടന്‍ തറയില്‍, അനന്തു ചെറിയപൂക്കാട്ട്, ഹരിത ചെറിയ പൂക്കാട്ട്, അനന്തു പോത്തോടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.