Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
23/04/2024
വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഉദയംപൂജ.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ഉദയംപൂജയും ദേവിക്ക് പൊങ്കാല സമര്‍പ്പണവും ഭക്തിനിര്‍ഭരമായി. ക്ഷേത്രത്തിനു മുന്നില്‍ അലങ്കാരങ്ങള്‍ ചാര്‍ത്തിയ വേദിയിലാണ് വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ആദിത്യഭഗവാന് ഉദയംപൂജ അര്‍പ്പിച്ചത്. ഉടുക്കുപാട്ടും വായ്ക്കുരവയും ചടങ്ങിന് ഭക്തിപകര്‍ന്നു. കോല്‍തിരികളും പുഷ്പങ്ങളും പഴങ്ങളും പൂജ അപ്പവും വെച്ച താലങ്ങള്‍ ആദിത്യഭഗവാനെ സ്തുതിച്ചുകൊണ്ട് മൂന്നവട്ടം ഉയര്‍ത്തി പൂജ നടത്തി. വടക്കുംകര കെ.സി മോഹനന്‍ ശാന്തി ചടങ്ങിന് മുഖ്യകാര്‍മികനായി. ക്ഷേത്രം തന്ത്രി പി.വി സാലി, മേല്‍ശാന്തി ആര്‍ ഗിരീഷ് എന്നിവരും കാര്‍മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ കെ വിശ്വംഭരന്‍, ധീവരമഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി വീണ എസ് ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.