Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി
21/04/2024
ടി.വി പുരം കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രത്തില്‍ വടക്കോട്ട് ദര്‍ശനമായി നിര്‍മിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി തന്ത്രിമാര്‍ ബ്രഹ്‌മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: ടി.വി പുരം കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രത്തില്‍ വടക്കോട്ട് ദര്‍ശനമായി നിര്‍മിച്ച ക്ഷേത്രത്തില്‍ ഭഗവതിയുടെ പുനഃപ്രതിഷ്ഠ നടത്തി. ദേവപ്രശ്ന വിധി പ്രകാരമാണ് വടക്കോട്ട് ദര്‍ശനമായി ക്ഷേത്രം നിര്‍മിച്ചത്. ഇന്നലെ രാവിലെ 8.30ന് തന്ത്രി കാശാങ്കോടത്ത് നാരായണന്‍ നമ്പൂതിരിയുടേയും ക്ഷേത്രം തന്ത്രി പയറാട്ട് ഇല്ലത്ത് വിജയന്‍ തിരുമേനിയുടേയും മേല്‍ശാന്തി രതീഷ് മൂത്തേടത്തുകാവിന്റേയും മുഖ്യകാര്‍മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയത്. രാവിലെ കലശാഭിഷേകം, ബ്രഹ്‌മകലശം എഴുന്നള്ളിപ്പ് എന്നിവയ്ക്ക് ശേഷമായിരുന്നു പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍. തുടര്‍ന്ന് താഴികക്കുട പ്രതിഷ്ഠയും നടത്തി. ദേവിക്ക് ആദ്യ കാണിക്ക സമര്‍പ്പണം വിജയാ ഫാഷന്‍ ജ്യൂവലറി എം.ഡി ജി.വിനോദ് നിര്‍വഹിച്ചു. അമൃതാനന്ദമയി വൈക്കം മഠാധിപതി നൈവേദ്യ അമൃതചൈതന്യ അനുഗ്രഹ പ്രഭാഷണവും ഭജനയും നടത്തി. വൈകിട്ട് ദേശതാലപ്പൊലിയും പ്രത്യേക ചടങ്ങായി നടന്നു. ക്ഷേത്രം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ കൂട്ടുങ്കല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. രക്ഷാധികാരി എം.എസ് അംബുജാക്ഷന്‍, ക്ഷേത്രം പ്രസിഡന്റ് ആര്‍.ധര്‍മജന്‍, സെക്രട്ടറി കെ.എം തങ്കച്ചന്‍, മഹിളാസമാജം പ്രസിഡന്റ് സുബി പദ്മജന്‍, സെക്രട്ടറി സന്ധ്യാ വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.