Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
4
May  2024
Saturday
DETAILED NEWS
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
22/04/2024
വൈക്കം സ്നേഹ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് സീനിയര്‍ സിറ്റിസണ്‍ വൈക്കം യൂണിറ്റ് പ്രസിഡന്റ് രാജന്‍ അക്കരപ്പാടം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്നേഹ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. പട്ടാര്യസമാജം ഹാളില്‍ നടത്തിയ ക്യാമ്പ് സീനിയര്‍ സിറ്റിസണ്‍സ് വൈക്കം യൂണിറ്റ് പ്രസിഡന്റ് രാജന്‍ അക്കരപ്പാടം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.ശിവപ്രസാദ് പിള്ളേച്ചന്‍സ്, എ.ബി ശ്രീകുമാര്‍, ട്രഷറര്‍ സുധീഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. പരിശോധനയില്‍ സൗജന്യ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്കും വിദഗ്ധ പരിശോധന ആവശ്യമായവര്‍ക്കും ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ തുടര്‍ചികിത്സയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.