Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
3
May  2024
Friday
DETAILED NEWS
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
23/04/2024
യുഡിഎഫ് സ്ഥാനാര്‍ഥി കെ.ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പാലാംകടവില്‍ നടന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ലോകം കണ്ട ഏറ്റവും വലിയ ഭ്രാന്തന്‍ നടപടിയായിരുന്നു ഇന്ത്യയിലെ നോട്ടു നിരോധനമെന്നും അത് രാജ്യത്തിന്റെ സമ്പത്ത് ഘടനയെ തകര്‍ത്തെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം പാലാംകടവില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിതരും ന്യൂനപക്ഷ മതവിഭാഗങ്ങളും സ്ത്രീകളും കുട്ടികളും ഇത്രയേറെ അക്രമിക്കപ്പെട്ട കാലം രാജ്യത്ത് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ നുണ പറയുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ കെ.തോട്ടുപുറം അധ്യക്ഷത വഹിച്ചു. റോയ് കെ.പൗലോസ്, മോഹന്‍ ഡി ബാബു, എന്‍.എം താഹ, എം.കെ ഷിബു, ബി അനില്‍കുമാര്‍, പി.വി പ്രസാദ്, കെ.കെ മോഹനന്‍, സിറിള്‍ ജോസഫ്, ജയ് ജോണ്‍ പേരയില്‍, പി.പി പത്മനന്ദനന്‍, ഷൈന്‍ പ്രകാശ്, കെ.കെ ഷാജി, ടി.കെ കുര്യാക്കോസ്, എന്‍.സി തോമസ്, വിജയമ്മ ബാബു, കുമാരി കരുണാകരന്‍, പോള്‍ തോമസ്, ലീന ഡി നായര്‍, എം.ജെ ജോര്‍ജ്, കെ.എസ് നാരായണന്‍ നായര്‍, ബാബു പൂവനേഴത്ത്, കെ ബിനുമോന്‍. പി.കെ ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.