Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
20
April  2024
Saturday
FLASH NEWS
Charamam
തങ്കപ്പന്‍
23/03/2024
Image Not available വൈക്കം: വൈക്കപ്രയാര്‍ ആഞ്ഞിലിത്തറ തങ്കപ്പന്‍ (95) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ മങ്ക. മക്കള്‍: എ.ടി ഗോപാലന്‍, എ.ടി നാരായണന്‍, എ.ടി അപ്പു, എ.ടി ബാബു, ഗോമതി, അമ്മിണി.
ത്രേസ്യാമ്മ ജോര്‍ജ്
23/03/2024
Image Not available വൈക്കം: കോവിലകത്തുംകടവ് അരിയശ്ശേരില്‍ പരേതനായ ജോര്‍ജ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: ജോസഫ് ജോര്‍ജ്, ആലീസ് മാത്യു, ജോര്‍ജ് ജോര്‍ജ്. മരുമക്കള്‍: കാതറിന്‍, മാത്യു, പ്രീത.
ദലിത് ബന്ധു എന്‍.കെ ജോസ് അന്തരിച്ചു
06/03/2024
Image Not available വൈക്കം: ദലിത് ചരിത്രകാരനും ഗ്രന്ഥകാരനുമായ വൈക്കം വെച്ചൂര്‍ അംബികാമാര്‍ക്കറ്റ് നമശിവായം വീട്ടില്‍ ദലിത് ബന്ധു എന്‍.കെ ജോസ് (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍വെച്ചായിരുന്നു അന്ത്യം. 1929 ഫെബ്രുവരി 29ന് കുര്യന്‍-മറിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. വെച്ചൂര്‍ ദേവിവിലാസം സ്‌കൂള്‍, ഉല്ലല എന്‍എസ്എസ് സ്‌കൂള്‍, ചേര്‍ത്തല ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എറണാകുളം തേവര എസ്എച്ച് കോളേജ്, സെന്റ് ആല്‍ബര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി. പിന്നീട് മഹാരാഷ്ട്ര വാര്‍ധയിലെ ഗാന്ധി ആശ്രമത്തില്‍ ചേര്‍ന്നു ആറ് വര്‍ഷം പ്രവര്‍ത്തിച്ചു. റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റുകളായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുക്കള്‍. ജയപ്രകാശ് നാരായണന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 23-ാം വയസ്സില്‍ മുതലാളിത്തം ഭാരതത്തില്‍ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി (പി.എസ്.പി)യുടെ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ ആശയങ്ങളോട് താല്പര്യം തോന്നിയ എന്‍.കെ ജോസ് പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ച് മുഴുവന്‍ സമയ ദലിത് ചരിത്ര ഗവേഷകനായി മാറി. 1981 മുതല്‍ കേരള ചരിത്ര കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. ദലിത് പഠനങ്ങള്‍ക്കും ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദലിത് സംഘടനകള്‍ അദ്ദേഹത്തിനു ദലിത് ബന്ധു എന്ന വിശേഷണം നല്‍കി ആദരിച്ചു. പിന്നീട് അത് തന്റെ തൂലികാനാമമായി ജോസ് സ്വീകരിച്ചു. പുന്നപ്ര- വയലാര്‍, വൈക്കം സത്യഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം, നിവര്‍ത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയല്‍, ചാന്നാര്‍ ലഹള, പുലയ ലഹള തുടങ്ങിയ ആധുനിക കേരള ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് പുനര്‍വായന നടത്തി. 150ല്‍ അധികം ദലിത്, ചരിത്ര ഗ്രന്ഥങ്ങള്‍ എന്‍.കെ ജോസ് രചിച്ചിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സൈന്ധവം അവാര്‍ഡ്, ഡോ. ബി.ആര്‍. അംബേദ്ക്കര്‍ സ്മൃതി അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും ആദരങ്ങളും എന്‍.കെ ജോസിന് ലഭിച്ചിട്ടുണ്ട്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എന്‍.കെ.ജോസിന്റെ പേരില്‍ ആര്‍ക്കൈവ് ഉണ്ട്. സംസ്‌കാരം മാര്‍ച്ച് 11ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ മുമ്പ് തയ്യാറാക്കിയ കല്ലറയില്‍ നടക്കും. ഭാര്യ: പരേതയായ തങ്കമ്മ ജോസ്. ആലപ്പുഴ പുളിങ്കുന്ന് പകലോമറ്റം കാനാശേരി കുടുംബാംഗം.
എം.വി ശശിധരന്‍
28/02/2024
Image Not available വൈക്കം: പടിഞ്ഞാറെക്കര മനയ്ക്കല്‍ എം.വി ശശിധരന്‍ (മണിയപ്പന്‍ -75) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: രമണി. മക്കള്‍: ബിജി, ബിന്ദു, മിനി, ബിജു (മനയ്ക്കല്‍ കേറ്ററിങ്‌സ്). മരുമക്കള്‍: ദിനേശന്‍, വി.ബിന്‍സ് (കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്), രാംദാസ്, അനുമോള്‍.
എ പ്രഭാകരന്‍
28/02/2024
Image Not available വൈക്കം: തലയാഴം പുന്നപ്പൊഴി കമ്പിയില്‍ എ പ്രഭാകരന്‍ (84) അന്തരിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഎം തലയാഴം സൗത്ത് ലോക്കല്‍ സെക്രട്ടറി, തലയാഴം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ഓമന, മക്കള്‍: പ്രമോദ്, പ്രദീപ്. മരുമക്കള്‍: ബിനി, ശ്രീജ.
സി.കെ പെണ്ണമ്മ
16/02/2024
Image Not available വൈക്കം: മുരിയംകുളങ്ങരയിൽ ആതിരയിൽ പരേതനായ എസ്. തങ്കപ്പൻ്റെ ഭാര്യ സി.കെ പെണ്ണമ്മ (റിട്ട. അധ്യാപിക- 78) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സരിത, സരിൻലാൽ. മരുമക്കൾ: പ്രതീപ്, മീന.
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
16/02/2024
Image Not available തലയോലപ്പറമ്പ്: വെള്ളൂരില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. വെള്ളൂര്‍ വേലംമാട്ടേല്‍ വി.സി ദിലീപിന്റെ മകന്‍, മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സാരംഗ് (13) ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നായിരുന്നു അപകടം. വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലെത്തി അടുപ്പില്‍ വെച്ച് വെള്ളം ചൂടാക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സാനിട്ടൈസര്‍ കുപ്പിയില്‍ നിന്നും തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. സിത്താരയാണ് അമ്മ. സഹോദരന്‍: ആരോമൽ.
സി.കെ രാജപ്പന്‍
10/02/2024
Image Not available തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ഇടവട്ടം അമ്പിളി സദനത്തില്‍ സി.കെ രാജപ്പന്‍ (84) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: മണി. മക്കള്‍: ആര്‍ അമ്പിളി, ആര്‍ അനീഷ് (തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്). മരുമക്കള്‍: പരേതനായ സാബു, ആര്‍ ഷാലിമോള്‍.
തെങ്ങില്‍നിന്നു വീണു തൊഴിലാളി മരിച്ചു
08/02/2024
Image Not available തലയോലപ്പറമ്പ്: തെങ്ങ് കയറുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു. വടയാര്‍ മാക്കോക്കുഴി വല്യാറത്തറയില്‍ വിക്രമന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30നായിരുന്നു അപകടം. തിരുപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങില്‍ നിന്നും തേങ്ങ ഇടാന്‍ കയറുന്നതിനിടെയാണ് വീണത്. മുഖം അടിച്ച് നിലത്തുവീണ വിക്രമനെ വീട്ടുടമയും മറ്റും ചേര്‍ന്ന് ഉടന്‍ തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നടത്തി. ഭാര്യ: സുലോചന, മക്കള്‍: വിഷ്ണുപ്രിയ, വിഷ്ണു.
ഉംറ കഴിഞ്ഞുമടങ്ങിയ വൈക്കം സ്വദേശിനി വിമാനയാത്രക്കിടെ മരിച്ചു
08/02/2024
Image Not available വൈക്കം: മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം തിരികെ വരുന്നതിനിടെ വൈക്കം സ്വദേശിയായ തീര്‍ത്ഥാടക വിമാനയാത്രക്കിടയില്‍ മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് തോപ്പില്‍ പറമ്പില്‍ സലീമിന്റെ ഭാര്യ മൈമൂനത്ത് (72) ആണ് മരിച്ചത്. ഉംറ തീര്‍ത്ഥാടനത്തിനുശേഷം തിരികെ നാട്ടിലേക്ക് മടങ്ങിയ മൈമുനത്ത് വിമാനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സൗദിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനത്തില്‍ ബഹ്‌റിനില്‍ ഇറങ്ങുന്നതിനിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും. മക്കള്‍: നിഷാദ്, ഷാമില.
റഷീദ
03/02/2024
Image Not available വൈക്കം: ചെമ്പ് തട്ടാംപറമ്പിൽ ജബ്ബാറിന്റെ ഭാര്യ റഷീദ (58) അന്തരിച്ചു. ഖബറടക്കം നടത്തി. മക്കൾ: അൻഷാദ്, ജസ്ന. മരുമക്കൾ: ഹൈന, അനസ്.
പുരുഷന്‍
25/01/2024
Image Not available വൈക്കം: നഗരസഭ 26-ാം വാര്‍ഡില്‍ പൂത്തലച്ചിറയില്‍ (ചുള്ളിപ്പറമ്പ്) പുരുഷന്‍ (77) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമ്മ. മകള്‍: ഉഷ. മരുമകന്‍: തിലകന്‍ (ചെമ്പ്).
അബ്ദുൽ ഹമീദ് ഹാജി
10/01/2024
Image Not available വൈക്കം: മടിയത്തറ നൂർ മഹലിൽ അബ്ദുൽ ഹമീദ് ഹാജി (റിട്ട. ഹെഡ് മാസ്റ്റര്‍ - 90) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: എം.എസ് നൂർജഹാൻ (റിട്ട. ഹെഡ് മിസ്ട്രസ്). മക്കൾ: ഷമീന ബീഗം (മുളന്തുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ഷാജഹാൻ (പോലീസ് കമ്മീഷണറേറ്റ് ഓഫീസ്, കൊച്ചി), ഷെറീന ബീഗം (എസ്എൻ പബ്ലിക് സ്കൂൾ പൂത്തോട്ട). മരുമക്കൾ അജ്മൽ കരേടത്ത് (കാഞ്ഞിരമറ്റം), ഷാഹിന ബീഗം (ഹെഡ് മിസ്ട്രസ്, വടവാതൂർ ഗവ. ഹൈസ്കൂൾ), അഹമദ് കുട്ടി, (സൗദി അറേബ്യ).
മെറ്റല്‍ നിരത്തുന്ന വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
15/11/2023
Image Not available വൈക്കം: റോഡില്‍ മെറ്റല്‍ നിരത്തുന്ന വാഹനം സ്‌കൂട്ടറില്‍ ഇടിച്ച് ഗൃഹനാഥന്‍ മരിച്ചു. വൈക്കം ടി.വി പുരം പള്ളിപ്രത്തുശേരി കോടപ്പള്ളിയില്‍ പുരുഷന്റെ മകന്‍ കെ.പി സാനു മോന്‍ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം- ടി.വി.പുരം റോഡില്‍ പൂതനേഴത്ത് വളവിലായിരുന്നു അപകടം. റോഡ് പണിക്കായി ടോറസ് ലോറികളില്‍ പൂതനേഴത്ത് വളവിന് സമീപം ഇറക്കിയ മെറ്റല്‍, ലെവലിംഗ് നടത്തുന്ന വലിയ വാഹനം ഉപയോഗിച്ച് നിരത്തുന്നതിനിടെ വൈക്കം ഭാഗത്തുനിന്നും വന്ന സാനുമോന്റെ സ്‌കൂട്ടറുമായി കൂട്ടിമുട്ടുകയായിരുന്നു. വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ സാനുവിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു എന്നാണ് കണ്ടുനിന്നവര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ സാനു റോഡിലേക്ക് വീണു. കണ്ടു നിന്ന നാട്ടുകാര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. ഉടന്‍ സാനുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. അമ്മ: കനകമ്മ. ഭാര്യ: മിനി (വൈക്കം നഗരസഭ ജീവനക്കാരി). മകന്‍: മാധവ്.
നടേശന്‍
08/11/2023
Image Not available തലയോലപ്പറമ്പ്: മിടായികുന്നം മാടപ്പുറത്ത് നടേശന്‍ (66) അന്തരിച്ചു. കോരിക്കല്‍ സമരത്തിന്റെ നായകനും എഐടിയുസി യൂണിയന്‍ ചെത്തുതൊഴിലാളിയും ആയിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: കമലമ്മ, മക്കള്‍ : നിധീഷ്, നീപു (പോലീസ്). മരുമക്കള്‍: അഞ്ജു നിധീഷ്, ഷിമിന നീപു.
പി.ആര്‍ രാജന്‍
13/10/2023
Image Not available വൈക്കം: കവരപ്പാടിനട ഉള്ളാടത്തറയില്‍ (നിയാഭവന്‍) റിട്ട. എക്സൈസ് ഉദോഗസ്ഥന്‍ പി.ആര്‍.രാജന്‍ (78) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: വിമല. മക്കള്‍: ജയരാജ്, പ്രിയ രാജ്, നിയാമോള്‍. മരുമക്കള്‍: പ്രിയ ജയരാജ്, നിയാ രഞ്ജിത്.
കമലമ്മ
13/10/2023
Image Not available വൈക്കം: ചാലപ്പറമ്പ് വല്ലുശ്ശേരിയില്‍ പരേതനായ ഡാന്‍സര്‍ വൈക്കം സദാശിവന്‍ നായരുടെ ഭാര്യ കമലമ്മ (87) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: വൈക്കം നഗരസഭ പ്രതിപക്ഷ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എസ് ഹരിദാസന്‍ നായര്‍, കെ ശ്രീദേവി, വി.എസ് ഗിരീഷ് കുമാര്‍ (റിട്ട. ദേവസ്വം ബോര്‍ഡ്), കെ.എസ് ശ്രീവിദ്യ. മരുമക്കള്‍: പരേതനായ മോഹന്‍ കുമാര്‍, സുധാകുമാരി, സോമന്‍, മഞ്ജു ഗിരീഷ്, പി.ജി രവി.
രാജമ്മാള്‍
01/10/2023
Image Not available വൈക്കം: വൈക്കം പടിക്കപ്പറമ്പില്‍ പരേതനായ നടരാജന്റെ ഭാര്യ രാജമ്മാള്‍ (64) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: വിഷ്ണുരാജ്, വിഷ്ണുപ്രിയ. മരുമകന്‍: സജീവ്.
കാർലോസ്
01/10/2023
Image Not available വൈക്കം: ചാലപ്പറമ്പ് കൊപ്പറമ്പിൽ കാർലോസ് (68) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സിസിലി. മക്കൾ: ഷിബു, ഷിനു. മരുമക്കൾ: ബിനി, ആതിര.
സരസ്വതിയമ്മ
03/08/2023
Image Not available വൈക്കം: നടുപ്പറമ്പില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ സരസ്വതിയമ്മ (88) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: രാജ രാജേശ്വരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയശ്രീ, സത്യന്‍ (സെയില്‍ ടാക്സ് ഓഫീസര്‍, കോയമ്പത്തൂര്‍) മരുമകന്‍: രാമകൃഷ്ണന്‍ നായര്‍ (റിട്ട. എസ്.ഐ തലയോലപ്പറമ്പ്).
ഡോ. പി.ജി നായര്‍
03/08/2023
Image Not available വൈക്കം: വടക്കേനട ഗ്രീന്‍ഹൗസില്‍ ഡോ. പി.ജി നായര്‍ (91) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: കമല. മക്കള്‍: പരേതനായ നിധിന്‍, നിരൂപ്, നവീന്‍. മരുമക്കള്‍: ദീപ, ദീപ്തി.
സുധര്‍മണി
03/08/2023
Image Not available വൈക്കം: സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗം നാനാടം അശ്വതി ഭവനില്‍ കെ.വേണുഗോപാലിന്റെ (റിട്ട. എസ്.ഐ) ഭാര്യ സുധര്‍മണി (58) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: അഡ്വ. അശ്വിന്‍ വേണുഗോപാല്‍, അശ്വതി (അബുദാബി). മരുമകന്‍: രഞ്ജിത്ത് (അബുദാബി).
കള്ളുഷാപ്പില്‍വെച്ച് സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
13/07/2023
Image Not available വൈക്കം: കള്ള് ഷാപ്പില്‍ വെച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുവെട്ടം സ്വദേശി ബിജു ജോര്‍ജ് (48) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരനായ വൈക്കം തോട്ടകം പുത്തന്‍തറ സജീവി(48)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാവിലെ 8:30ഓടെ ബിജു ഷാപ്പിലേക്ക് എത്തുന്നതും 10 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കുത്തേറ്റ് ഷാപ്പിന് വെളിയിലേക്ക് നടന്നെത്തി വീഴുന്നതും സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. വൈക്കം പോലീസിന്റെയും വിദഗ്ധരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വയറില്‍ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുഞ്ഞമ്മയാണ് ബിജുവിന്റെ മാതാവ് അവിവാഹിതനാണ്. വൈക്കം കോലോത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ ഐസ് പ്ലാന്റ് തൊഴിലാളിയായിരുന്നു ബിജു. പണിയെടുത്തിരുന്ന സ്ഥാപനത്തില്‍ മോഷണം നടത്തിയതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. പിന്നീട് പല സ്ഥലങ്ങളിലായി പണിയെടുത്തു വരികയായിരുന്നു. ഒരു മാസം മുന്‍പ് സജീവും ബിജു ജോര്‍ജും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിച്ചു ലക്കുകെട്ട സജീവിന്റെ മൊബൈല്‍ ഫോണും പഴ്‌സും ബിജു മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പിന്നീട് ബിജു ഒരു മൊബൈല്‍ ഫോണ്‍ വലിയ കവലയ്ക്കു സമീപത്തെ ബാറില്‍ വില്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കാണുമ്പോഴൊക്കെ കലഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ പെരുഞ്ചില തോടിന് സമീപത്തെ ഷാപ്പില്‍ മദ്യപിക്കാനെത്തിയ സജീവും ഇവിടെയെത്തിയ ബിജുവുമായി തര്‍ക്കമുണ്ടാകുകയും സജീവ് കൈയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ബിജുവിനെ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ബിജു ഷാപ്പിനു പുറത്തിറങ്ങി നടക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു. ഇതു കണ്ട് സമീപത്തു നിന്നുള്ളവര്‍ ഓടി എത്തി. അധികം താമസിക്കാതെ ബിജു മരണപ്പെടുകയായിരുന്നു. ഈ സമയം സജീവ് സൈക്കിളില്‍ കയറി സ്ഥലം വിട്ടു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രമണി ധനഞ്ജയന്‍
08/07/2023
Image Not available വൈക്കം: ആദ്യകാല നാടക നടന്‍ കാലാക്കല്‍ കുമാരന്റെ മകളും പരേതനായ പി ധനഞ്ജയന്റെ ഭാര്യയുമായ വൈക്കം കാലാക്കല്‍ രമണി ധനഞ്ജയന്‍ (78) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. മക്കള്‍: ഡി സാജു, ഡി ബിജു. മരുമക്കള്‍: ജയറാണി സാജു, സിമി ബിജു.
ഗൃഹനാഥന്റെ മരണം; ചികിത്സാ പിഴവ് മൂലമെന്ന് പരാതി
15/06/2023
Image Not available വൈക്കം: വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയനായ ഗൃഹനാഥന്‍ ചികിത്സാ പിഴവുമൂലം മരിച്ചതായി പരാതി. വൈക്കം ഇടയാഴം ചെമ്മരപ്പള്ളിത്തറ ഗോപിനാഥന്‍ നായരു(63)ടെ മരണത്തിലാണ് ബന്ധുക്കള്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്. തലച്ചോറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥന്‍ നായരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നും മരുന്നുകളൊന്നും നല്‍കാതെ ഒരു പകല്‍ മുഴുവന്‍ ആശുപത്രി വാര്‍ഡില്‍ കിടത്തിയെന്നുമാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് താമസിയാതെ മരണം സംഭവിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് കുടുംബം പരാതി നല്‍കിയത്. ഗോപിനാഥന്‍ നായരുടെ സംസ്‌കാരം ബുധനാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പില്‍ നടത്തി.
കൈപ്പുഴമുട്ടില്‍ കാറുകള്‍ കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു
11/06/2023
Image Not available വൈക്കം: വെച്ചൂര്‍ കൈപ്പുഴമുട്ട് പാലത്തിനു സമീപം കാറുകള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച അധ്യാപിക മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മറവന്‍തുരുത്ത് കടൂക്കര സുഭാഷ് ഭവനില്‍ സുഭാഷിന്റെ ഭാര്യ ശ്രീകല(59)യാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ശ്രീകലയുടെ മകന്‍ ഡോ. നിഖിലി(29)നും അപകടത്തില്‍ പരുക്കുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു അപകടം. ചേര്‍ത്തല ഭാഗത്തു നിന്നും വന്ന സ്‌കോര്‍പിയോ കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ കോട്ടയം ഭാഗത്തു നിന്നും വന്ന ടയോട്ട കാറുമായി ഇടിക്കുകയായിരുന്നു. ഡോ. നിഖിലും മാതാവ് ശ്രീകലയുമാണ് ടയോട്ട കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീകല, മകന്‍ ഡോ. നിഖില്‍ (29) സ്‌കോര്‍പിയോ കാറില്‍ ഉണ്ടായിരുന്ന കങ്ങഴ സ്വദേശിക സന്ദീപ് (46), സോന (36) ,അലീഷ (12), ശ്രീകുമാര്‍ (43), എന്നിവരെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ശ്രീകലയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹരിപ്പാട് കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു ശ്രീകല. ശ്രീകലയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
ശ്രീനന്ദന
09/06/2023
Image Not available വൈക്കം: ടി.വി പുരം മംഗലത്തുതറ വീട്ടില്‍ ശ്രീകുമാറിന്റെ മകൾ ശ്രീനന്ദന (17) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: ബിനി. സഹോദരി: ശ്രീലക്ഷ്മി.
ടോം ജോസഫ്
06/06/2023
Image Not available വൈക്കം: മേച്ചേരില്‍ ടോം ജോസഫ് (മനോരമ മുന്‍ലേഖകന്‍ - 52) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: ജിബി (വൈക്കം ലിസ്യു സ്‌കൂള്‍ അധ്യാപിക). മക്കള്‍: അലീന ടോം, അലന്‍.
എന്‍ നാരായണ അയ്യര്‍
06/06/2023
Image Not available വൈക്കം: തെക്കെനട പാര്‍വതി ശിവാലയത്തില്‍ റിട്ട. ഡി.ഇ.ഒ എന്‍ നാരായണ അയ്യര്‍ (93) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജി സരസ്വതി അമ്മാള്‍. മക്കള്‍: മോഹന ഹരിഹരന്‍, അന്നപൂര്‍ണേശ്വരി അമ്മാള്‍ (വാസന്തി രാമചന്ദ്രന്‍) പരേതനായ എന്‍.നീലകണ്ഠന്‍, വൈക്കം എന്‍.ഗോപാലകൃഷ്ണന്‍ (ബാലു).
വാസന്തി
06/06/2023
Image Not available വൈക്കം: ടി.വി പുരം മുണ്ടുപറമ്പിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ വാസന്തി അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ (കെഎസ്ആർടിസി, വൈക്കം), സുനിത, അനിത. മരുമക്കൾ: അജിത, രമ്യ, ഷാജി, വിനോദ്.
നഴ്‌സിങ് കോളേജ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
26/05/2023
Image Not available തലയോലപ്പറമ്പ്: പൊതിയിലെ സ്വകാര്യ നഴ്‌സിങ് കോളേജിന്റെ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. വൈക്കം മറവന്‍തുരുത്ത് ശിവപ്രസാദത്തില്‍ (മൂലേപ്പടവ്) ശിവദാസന്റെ മകന്‍ ശിവരാജ് (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലിന് വല്ലകം വളവിലായിരുന്നു അപകടം. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോയ സ്‌കൂട്ടറും തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് വരുകയായിരുന്ന കോളേജ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടം നടന്നയുടന്‍ സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന വൈദ്യുത ബോർഡ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ശിവരാജിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നാലുവര്‍ഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന ശിവരാജ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. സംസ്‌കാരം നടത്തി. അമ്മ: ഗീത. സഹോദരി: ശിവപ്രിയ.
കെ.ടി ബിനോയ്
19/04/2023
Image Not available വൈക്കം: വൈക്കം ഐശ്വര്യ എൻ്റർപ്രൈസസ്, ഐശ്വര്യ കളക്ഷൻസ് ഉടമ കദളിക്കണ്ടത്തിൽ കെ.ടി ബിനോയ് (55) അന്തരിച്ചു. കേരളാ ടെക്സ്റ്റൈൽ ഗാർമെൻ്റ്സ് അസോസിയേഷൻ വൈക്കം താലൂക്ക് വൈസ് പ്രസിഡൻ്റാണ്. സംസ്കാരം നടത്തി. ഭാര്യ: ബിനു (കുമരകം പറമ്പിൽ കുടുംബാംഗം).മകൾ: ലക്ഷ്മി. മരുമകൻ: ശംഭു (ദീപാ ടെക്സ്റ്റൈൽസ്, വൈക്കം).
കെ കൃഷ്ണയ്യർ
19/04/2023
Image Not available വൈക്കം: കിഴക്കേനട മാടപ്പള്ളി മഠം കെ കൃഷ്ണയ്യർ (99) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: മംഗളം. മക്കൾ: വൈദ്യനാഥൻ, പാർവതി, പരേതയായ രാധ, രാജലക്ഷ്മി. മരുമക്കൾ: രാജലക്ഷ്മി വൈദ്യനാഥൻ, സുരേഷ് ബാബു, സീതാരാമൻ.
കെ വിജയമ്മ
17/04/2023
Image Not available വൈക്കം: നഗരസഭ 25-ാം വാര്‍ഡില്‍ മഠത്തിപ്പറമ്പില്‍ കെ വിജയമ്മ (ചന്ദ്രിക-57) അന്തരിച്ചു. സംസ്‌കാരം നടത്തി. പള്ളിപ്രത്തുശ്ശേരി ഓണാട്ട് പരേതനായ വേലായുധന്റെ മകളാണ്. ഭര്‍ത്താവ് എം.കെ കുമാരന്‍ (സുകുമാരന്‍), മക്കള്‍: എം.എസ് വിമല്‍, എം.എസ് വിനീത. മരുമകന്‍: കൃഷ്ണകുമാര്‍.
എം.എം മത്തായി
17/04/2023
Image Not available വൈക്കം: കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് റിട്ട. പ്രൊഫസര്‍ വൈക്കം കൊച്ചുകവല മൂലക്കാട്ടില്‍ എം.എം മത്തായി (67) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ: എല്‍സി മാത്യു (റിട്ട. കേരളാ ബാങ്ക്, വൈക്കം). മകള്‍: ആഷ്മി മാത്യു. മരുമകന്‍: അനീഷ് ദേവസ്യ.
ത്രേസ്യാമ്മ ജോണ്‍
13/04/2023
Image Not available വൈക്കം: വലിയകടവില്‍ ജോസഫ് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍ (കുട്ടിയമ്മ - 86) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3.30ന് വൈക്കം സെന്റ് ജോസഫ് ഫോറോനാ പള്ളിയില്‍. മക്കള്‍: ഫാദര്‍ ജോസ് വലിയകടവില്‍ (പ്രിന്‍സിപ്പാള്‍, അങ്കമാലി ഡി പോള്‍ കോളേജ്, ജോര്‍ജ് ജോണ്‍ (കുവൈറ്റ്), ജോണ്‍സണ്‍ മോനിപ്പള്ളി, സിസ്റ്റര്‍ ജോളി ജോണ്‍ (സെന്റ് ഫ്രാന്‍സിസ് കോണ്‍വെന്റ്, തൃശൂര്‍), ജോയ്‌സി (തൃപ്പൂണിത്തുറ), ജോമിച്ചന്‍, ജോര്‍ഷി ജോണ്‍ (മാറാടി). മരുമക്കള്‍: ഡെല്‍ഫി (ആലുവ), ലിസ്സി മോനിപ്പള്ളി, ജെയിംസ് (തൃപ്പണിത്തുറ), നൈജി (ഇഞ്ചിത്തൊട്ടി), പ്രിന്‍സ് (മാറാടി).
സരസ്വതിയമ്മ
13/04/2023
Image Not available തലയോലപ്പറമ്പ്: രോഹിണിയില്‍ (കാക്കോടിത്തറ) പരേതനായ വാസു നായരുടെ ഭാര്യ സരസ്വതിയമ്മ (96) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍: ആനന്ദവല്ലിയമ്മ, വേണുഗോപാലന്‍. മരുമക്കള്‍: പരേതനായ ചന്ദ്രശേഖരന്‍ നായര്‍, ഗീത.
കെ കൃഷ്ണൻ മൂസത്
13/01/2023
Image Not available വൈക്കം: കിഴക്കേടത്ത് ഇല്ലത്ത് കെ കൃഷ്ണൻ മൂസത് (85) അന്തരിച്ചു. സംസ്കാരം നടത്തി. വൈക്കം മുൻസിഫ് കോടതി റിട്ട. ജീവനക്കാരനാണ്. ഭാര്യ: കെ.പി ശാന്താദേവി (റിട്ട. പ്രധാന അധ്യാപിക). മക്കൾ: കെ ഹരികൃഷ്ണൻ (ആർടിഒ, കോട്ടയം), ഡോ. കെ പരമേശ്വരൻ (ചീഫ് ന്യൂറോളജിസ്റ്റ്, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ), വിദ്യ മനോജ് (അധ്യാപിക, മാന്നാനം കെഇ സ്കൂൾ). മരുമക്കൾ: അർച്ചന, ഡോ. സുജാത (റേഡിയോളജിസ്റ്റ്), മനോജ് സി ശങ്കർ (റെലിഗർ, കോട്ടയം).
അലക്‌സ് കലാനിലയം അന്തരിച്ചു
09/12/2022
Image Not available വൈക്കം: പ്രമുഖ ബാലെ ആര്‍ട്ടിസ്റ്റും സംവിധായകനുമായിരുന്ന ഉല്ലല തോട്ടുചിറയില്‍ അലക്‌സ് കലാനിലയം (59) അന്തരിച്ചു. കഴിഞ്ഞ 40 വര്‍ഷക്കാലത്തിലേറെയായി നാടക-ബാലെ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. കൊച്ചിന്‍ മീനാക്ഷി, കൊച്ചിന്‍ ഡ്രാമ വിഷന്‍ തുടങ്ങിയ ട്രൂപ്പുകള്‍ നടത്തി വന്നിരുന്ന ഇദ്ദേഹം മികച്ച നടനും സംവിധായകനുമായിരുന്നു. നിരവധി നാടകങ്ങളും നൃത്തനാടകങ്ങളും ബൈബിള്‍ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. വൈക്കം മാളവികയില്‍ ടി.കെ ജോണിന്റെ ശിഷ്യനായിരുന്നു. കലാനിലയം സ്ഥിരം നാടകവേദിയിലും ഇടപ്പള്ളി അശോകരാജ് നാടകസമിതിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. മിസ്റ്റര്‍ വൈക്കം ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ഞായറാഴ്ച കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: ആനിയമ്മ. മക്കള്‍: സോനു, മീനാക്ഷി. ആര്യ, ആരതി.
കെ പരമേശ്വരന്‍
28/10/2022
Image Not available വൈക്കം: സിപിഐ വൈക്കം വടക്കേനട ബ്രാഞ്ച് അസി. സെക്രട്ടറി, പെരുഞ്ചിലയില്‍ തോട്ടുചിറ വീട്ടില്‍ കെ പരമേശ്വരന്‍ (65) അന്തരിച്ചു. കെപിഎംഎസ് വൈക്കം യൂണിയന്‍ കമ്മിറ്റി അംഗമാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍. ഭാര്യ: ലീലാമണി. മക്കള്‍: അഖില്‍, അഞ്ജലി. മരുമകന്‍: ഷാന്‍.
എ പുഷ്പശരന്‍ അന്തരിച്ചു
29/01/2021
Image Not available വൈക്കം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാവും വൈക്കം നഗരസഭ മുന്‍വൈസ് ചെയര്‍മാനുമായിരുന്ന മുരിയംകേരില്‍ എ പുഷ്പശരന്‍ (90) അന്തരിച്ചു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അംഗം, ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കയര്‍ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. വൈക്കം മാളവികയുടെ ആദ്യസെക്രട്ടറിയായിരുന്നു. സംസ്‌കാരം നഗരസഭ ശ്മശാനത്തില്‍ നടത്തി. ഭാര്യ: രാധ. മക്കള്‍: എംപി വിജയകുമാര്‍ (ഉള്‍നാടന്‍ മത്സ്യകോര്‍പ്പറേഷന്‍), എംപി ജിജിമോള്‍, എംപി മിനി, എംപി ബിജു. മരുമക്കള്‍: ശ്രീദേവി വിജയകുമാര്‍, ശശി, സാബു, രാജേശ്വരി ബിജു. സിപിഐ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലന്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടിഎന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, പി സുഗതന്‍, മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, സികെ ആശ എംഎല്‍എ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇഎന്‍ ദാസപ്പന്‍, എഐടിയുസി മണ്ഡലം പ്രസിഡന്റ് ഡി ബാബു, സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ലോക്കല്‍ സെക്രട്ടറി എം സുജിന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, മുന്‍നഗരസഭാ ചെയര്‍മാന്‍മാരായ എന്‍ അനില്‍ബിശ്വാസ്, ഡി രഞ്ജിത്കുമാര്‍, പി ശശിധരന്‍, ബിജു കണ്ണേഴത്ത്, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, പ്രീത രാജേഷ്, ബിജെപി ടൗണ്‍ പ്രസിഡന്റ് കെആര്‍ രാജേഷ് തുടങ്ങി നിരവധിപേര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
നിര്യാതയായി.
15/12/2020
Image Not available വൈക്കം: വൈക്കപ്രയാര്‍ കൊച്ചുകണിയാന്തറത്താഴ്ച തങ്കപ്പന്റെ ഭാര്യ പത്മാവതിയമ്മ (85) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: ഓമന, തുളസി, വേണു, മുരളി, സലി, ബിനു, സുനില്‍, ജയ, സബി, അജിത. മരുമക്കള്‍: മണി, രമണന്‍, ശ്യാമള, ഷീലഭായി, ഉദയമ്മ, സീന, നിഷ, മോഹനന്‍, സോമന്‍, ബാബു.
നിര്യാതയായി.
16/11/2020
Image Not available വൈക്കം: പള്ളിപ്രത്തുശ്ശേരി വടക്കേമുണ്ടുമാഴത്ത് പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (88) നിര്യാതയായി. മക്കള്‍: പി.ശിവദാസ് (കേരളവ്യാപാരി വ്യവസായി ഏകോപന സമിതി, വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ്), കുമാരി, വിജയമ്മ, ശാന്തമ്മ, പരേതനായ രാമചന്ദ്രന്‍. മരുമക്കള്‍: എ.കെ ഉഷ, കെ.ആര്‍ രവീന്ദ്രന്‍, സജീവ് (കണ്‍ന്റോവ്‌മെന്റ് ഓഫീസര്‍, കണ്ണൂര്‍), രാജന്‍, സിന്ധു. സംസ്‌കാരം നടത്തി.
നിര്യാതയായി.
13/11/2020
Image Not available വൈക്കം: ഉദയനാപുരം ഇരുമ്പൂഴിക്കര പ്രഭാമന്ദിരത്തില്‍ പരേതനായ രവിയുടെ ഭാര്യ സുമതിക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം നടത്തി. കിടങ്ങൂര്‍ തൈക്കാട്ടു കുടുംബാംഗമാണ്. മക്കള്‍: ബാബുക്കുട്ടന്‍ നായര്‍, ഗീതാദേവി, മിനി (അടൂര്‍), അയ്യപ്പന്‍ നായര്‍, ശ്രീകുമാര്‍ (ഖത്തര്‍). മരുമക്കള്‍: മായ, അഡ്വ. അരവിന്ദാക്ഷ മേനോന്‍, പരേതനായ സുരേന്ദ്രന്‍ നായര്‍, ജയശ്രീ, ശ്രീജ.
നിര്യാതയായി.
12/11/2020
Image Not available വൈക്കം: ആറാട്ടുകുളങ്ങര ഓങ്കാരത്തില്‍ (പാലോത്ത്) പരേതനായ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പാറുക്കുട്ടി അമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബാബു, രാജന്‍. മരുമക്കള്‍: കുമാരി, ബിന്ദു.