Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് കുടുംബസംഗമം 21ന്
20/04/2018

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റ് കുടുംബസംഗമം ഇന്നു (21ന്) നടക്കും. രാവിലെ 10ന് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര മുഖ്യപ്രഭാഷണവും നഗരസഭാദ്ധ്യക്ഷ എസ്.ഇന്ദിരാദേവി സമ്മാനവിതരണവും, സമിതി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി വെബ്‌സൈറ്റ് ഉദ്ഘാടനവും നിര്‍വഹിക്കും. ബോധവല്‍ക്കരണ ക്ലാസ് ഡി.വൈ.എസ്.പി കെ.സുഭാഷ് നയിക്കും. റിപ്പോര്‍ട്ട് യൂണിറ്റ് സെക്രട്ടറി എം.ആര്‍ റെജി അവതരിപ്പിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ.എന്‍ പണിക്കര്‍, തലൂക്ക് പ്രസിഡന്റ് ജോണ്‍ പോള്‍, ജനറല്‍ സെക്രട്ടറി കെ.ജെ മാത്യു, ജോര്‍ജ്ജ് ജേക്കബ്, കെ.ശിവപ്രസാദ്, ജോര്‍ജ്ജ് കൂടല്ലി, ജെയ്‌ജോണ്‍ പേരയില്‍, ഓമന മുരളീധരന്‍, എന്‍.ജി ബാലചന്ദ്രന്‍, പി.കെ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക് രണ്ടു മുതല്‍ കുടുംബാംഗങ്ങളുടെ കലാപരിപാടികളും, വൈകുന്നേരം 5.30ന് കൊച്ചിന്‍ വിസ്മയാസിന്റെ കലാവിരുന്നും നടക്കും.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി