Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
കാല്‍വഴുതി കായലില്‍ വീണ കുഞ്ഞിനെ ബോട്ട് ജീവനക്കാരന്‍ രക്ഷപെടുത്തി
17/01/2018
ബോട്ടില്‍ നിന്നുകായലില്‍ വീണ കുഞ്ഞിനെ രക്ഷപെടുത്തിയ ജിഗ്നേഷ്

വൈക്കം: ജെട്ടിയില്‍ ഇറങ്ങുന്നതിനിടെ ബോട്ടില്‍ നിന്നും കാല്‍വഴുതി കായലില്‍ വീണ കുഞ്ഞിനെ ബോട്ട് ജീവനക്കാരന്‍ രക്ഷപെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് 2.40ന് എത്തിയ തവണക്കടവില്‍ നിന്നും വൈക്കത്തെത്തിയ ബോട്ടില്‍ നിന്ന് ജെട്ടിയില്‍ വല്യമ്മയുടെ കൈപിടിച്ച് ഇറങ്ങുന്നതിനിടയില്‍ പിടിവിട്ട കുട്ടി ബോട്ടിനും ജെട്ടിക്കുമിടയില്‍ കായലിലേക്കു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബോട്ട് ജീവനക്കാരന്‍ ഉദയനാപുരം അശ്വതി ഭവനില്‍ ജിഗ്നേഷ് (27) കായലില്‍ ചാടി കുഞ്ഞിനെ പൊക്കിയെടുത്ത് രക്ഷപെടുത്തി. കുഞ്ഞ് വീണ വെപ്രാളത്തില്‍ കൂടെയുണ്ടായിരുന്ന വല്യമ്മയുടെ നെറ്റിയ്ക്ക് ബോട്ടിന്റെ മുകളിലത്തെ പടിയില്‍ തട്ടി പരുക്കേറ്റു. ബോട്ടില്‍നിന്നിറങ്ങിയ യാത്രക്കാര്‍ സ്തബ്ദരായി നില്‍ക്കുന്നതിനിടയിലാണ് ബോട്ട് സൈഡിലേക്ക് തള്ളിമാറ്റിയശേഷം കായലിലിറങ്ങി മുങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ രക്ഷപെടുത്തിയത്. ദുഖാര്‍ത്തരായി നിന്ന യാത്രക്കാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും കുട്ടി രക്ഷപെട്ടത് കണ്ടതോടെയാണ് ആശ്വാസമായത്. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ജിഗ്നേഷിനെ ജീവനക്കാര്‍ അഭിനന്ദിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി