Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം
17/01/2018

വൈക്കം: കൊടൂപ്പാടം ശ്രീശാരദാ ലക്ഷ്മി ക്ഷേത്രത്തിലെ 10-ാമത് പ്രതിഷ്ഠാവാര്‍ഷിക മഹോത്സവം 20 വരെ നടക്കും. പൂത്തോട്ട ലാലന്‍ തന്ത്രികള്‍ വൈദിക താന്ത്രിക ക്രിയകള്‍ക്ക് നേതൃത്വം നല്‍കും. ഇന്ന് (18) രാവിലെ 10ന് കലശാഭിഷേകം, വൈകിട്ട് 7ന് താലപ്പൊലി, 8.30ന് നൃത്തനൃത്യങ്ങള്‍. 19ന് 9.30ന് കലശാഭിഷേകം, 12.30ന് നടക്കുന്ന പ്രസാദമൂട്ടിന്റെ ഭദ്രദീപ പ്രകാശനം നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഹണി കെ ദാസ് നിര്‍വ്വഹിക്കും. തുടര്‍ന്ന് എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ കുട്ടികളെ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ്ജ് കുര്യന്‍ അനുമോദിക്കും. രാത്രി 8.05ന് സിനിമാറ്റിക്ക് ഡാന്‍സ്, 9ന് മെഗാകുറത്തിയാട്ടം. മഹോത്സവദിനമായ 20ന് രാവിലെ 4ന് പ്രഭാതഭേരി, 4.30ന് നടതുറക്കല്‍, 4.45ന് നിര്‍മ്മാല്യദര്‍ശനം, 6ന് ഉഷപൂജ, 8ന് പന്തീരടി പൂജ, 9ന് പഞ്ചഗവ്യം, പഞ്ചവിംശതി, മൂര്‍ത്തികലശങ്ങളുടെ പൂജ, 11ന് മഹാകലശാഭിഷേകം, 12ന് ഉച്ചപൂജ, 1ന് നടക്കുന്ന മഹാപ്രസാദമൂട്ടിന്റെ ഭദ്രദീപ പ്രകാശനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നിര്‍വ്വഹിക്കും. വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന,ദീപക്കാഴ്ച, 7.30ന് ഭഗവത്സേവ, 8.15ന് അത്താഴപൂജ, തുടര്‍ന്ന് മംഗളപൂജ, മംഗളാരതി, 9ന് നാടന്‍പാട്ടുകളും നാടന്‍കലകളും എന്നിവയാണ് പരിപാടികള്‍.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി