Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
വരവേല്‍പ്പ് നല്‍കും.
18/11/2017
അഷ്ടമി ദിവസം ഉദയനാപുരത്തപ്പന് വരവേല്‍പ്പ് നല്‍കാന്‍ വടക്കേനടയില്‍ സ്ഥാപിക്കുന്ന അഷ്ടമി വിളക്ക് പന്തലിന്റെ നിര്‍മ്മാണോദ്ഘാടനം പ്രസിഡന്റ് പി.കെ ശ്രീനിവാസന്‍ നിര്‍വ്വഹിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിയ്ക്കും ശ്രീനാരായണപുരത്തപ്പനും വടക്കേനടയില്‍ അഷ്ട്മി വിളക്ക് പന്തലില്‍ വരവേല്‍പ്പ് നല്‍കും. പൊതുമരാമത്ത് ഓഫീസിനു സമീപത്ത് എഴ് നിലയുള്ള പൂ പന്തലാണ് നിര്‍മ്മിക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ചെലവ്. വര്‍ണ്ണദീപാലങ്കാരങ്ങളോടെയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. വടക്കനേട ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ പന്തല്‍ നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി.കെ ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. രക്ഷാധികാരി എം.കെ സുകുമാരന്‍, ഗീത ബാബു, ഉണ്ണികൃഷ്ണന്‍ നായര്‍, കെ.പി റോയി, പൊന്നപ്പന്‍ കാലാക്കല്‍, റ്റി.എം. ബിനോയി, രാധാകൃഷ്ണന്‍, എസ്.ജിനേഷ്, ചിന്നപ്പന്‍, പീതാംബരന്‍, രഘു, സുഷമ്മ കാലാക്കല്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു. അഷ്ടമി ദിവസം വടക്കേനട ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ ആയിരം പേര്‍ക്ക് അന്നദാനം നല്‍കും.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി