Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
തോട്ടകം ഇടവക പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ പെരുന്നാള്‍
17/11/2017
തോട്ടകം ഇടവക പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ ദര്‍ശന പെരുന്നാളിന് വികാരി ഫാ. ഫ്രാങ്കോ ചൂണ്ടല്‍ കൊടിയേറ്റുന്നു.

വൈക്കം: തോട്ടകം ഇടവക പള്ളിയില്‍ വിശുദ്ധ ഗ്രിഗോറിയോസിന്റെ പെരുന്നാളിന് വികാരി ഫാ. ഫ്രാങ്കോ ചൂണ്ടല്‍ കൊടിയേറ്റി. ഫാ.ബൈജു ഇടശ്ശേരി സഹകാര്‍മ്മികനായി. പള്ളിയില്‍ നിന്നും കപ്പേളയിലേക്ക് പ്രദക്ഷിണമായെത്തിയാണ് കൊടിയേറ്റ് ചടങ്ങ് നടത്തിയത്. ട്രസ്റ്റിമാരായ ജയിംസ് പൊള്ളയില്‍, തോമസ് ഇത്തിത്തറ, പ്രസുദേന്തിമാരായ തോംസണ്‍ പാലത്തിങ്കല്‍, ഷൈന്‍ കുരിശുങ്കല്‍, നോയല്‍ നടുത്തറ എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റിനുശേഷം ലൈത്തോരന്മാരുടെ വാഴ്ച്ച, ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ നടത്തി. 18ന് രാവിലെ 6.30 ന് ഫാ.സെബാസ്റ്റ്യന്‍ വണ്ടനാംതടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി നടക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച, കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍, വൈകിട്ട് 5ന് വിശുദ്ധന്റെ രൂപം വെഞ്ചരിപ്പ്, തുടര്‍ന്ന് വേസ്പര എന്നിവ നടത്തും. ഫാ.സാന്റോ കണ്ണംപുഴ മുഖ്യകാര്‍മ്മികനാവും. ഫാ.പോള്‍ കൈത്തോട്ടുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് അട്ടാറ കപ്പേളയിലേക്ക് പ്രദക്ഷിണം നടത്തും. 19ന് പെരുന്നാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന പെരുന്നാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ. വിപിന്‍ കുരിശുതറ മുഖ്യകാര്‍മ്മികനാവും. ഫാ.സനു പുതുശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2ന് തിരുസ്വരൂപം അകത്ത് കയറ്റല്‍ ചടങ്ങ് നടത്തും. വൈകിട്ട് 7ന് നാടകവും ഉണ്ട്. 20ന് മരിച്ചവരുടെ ഓര്‍മ്മദിനമായി ആചരിക്കും.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി