Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
റേഷന്‍കാര്‍ഡുടമകള്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി
17/11/2017
വല്ലകം പള്ളിക്കുസമീപത്തെ റേഷന്‍ കടയുടെ മുന്നില്‍ കാര്‍ഡ് ഉടമകള്‍ നടത്തിയ പ്രതിഷേധ ധര്‍ണ.

വൈക്കം: വല്ലകം പള്ളിക്കുസമീപത്തെ റേഷന്‍കടയെ ചാലപ്പറമ്പിലെ റേഷന്‍ കടയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനുള്ള സിവില്‍ സപ്ലൈസിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ 55 വര്‍ഷമായി വല്ലകത്ത് നടത്തി വന്നിരുന്ന 35-ാം നമ്പര്‍ റേഷന്‍ കട കഴിഞ്ഞ അഞ്ചുദിവസമായി ലൈസന്‍സിയുടെ മരണത്തോടെ റേഷന്‍ വിതരണം നിലച്ച അവസ്ഥയാണ്. റേഷന്‍ വിതരണം തുടരുന്നതിനുവേണ്ടി സപ്ലൈ ഓഫീസറുടെ ഉത്തരവ് പ്രകാരം ചാലപ്പറമ്പിലുള്ള 30-ാം നമ്പര്‍ റേഷന്‍ കടയുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി കാര്‍ഡ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. 562 റേഷന്‍ കാര്‍ഡുള്ള ഈ കടയിലെ ഉപഭോക്താക്കള്‍ ഒരു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് മറ്റൊരു കടയില്‍ എത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍. മാത്രമല്ല 30-ാം നമ്പര്‍ കടയിലെ ഉപഭോക്താക്കള്‍ക്കും പുതുതായെത്തുന്ന കാര്‍ഡ് ഉടമകള്‍ക്കും കൂടി യഥാസമയം റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന ആശങ്കയും ഉണ്ട്. ഈ തീരുമാനത്തിനെതിരെ വല്ലകത്തെ റേഷന്‍ കടയുടെ മുന്നില്‍ കാര്‍ഡ് ഉടമകള്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണയില്‍ പി.എസ് മോഹനന്‍, സി.പി കുഞ്ഞപ്പന്‍, പി.കെ ദിവാകരന്‍, കെ.കെ കുട്ടപ്പന്‍, ഷീല ശശിധരന്‍, സി.ജി സഹദേവന്‍, കെ.പത്മനാഭന്‍, പി.എന്‍ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി