Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
അടുക്കള മുറ്റത്ത് കോഴിവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി
23/09/2017
സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അടുക്കള മുറ്റത്ത് കോഴിവളര്‍ത്തല്‍ പദ്ധതി പി ടി എ പ്രസിഡന്റ് ഷാജി മാടയില്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന അടുക്കള മുറ്റത്ത് കോഴിവളര്‍ത്തല്‍ പദ്ധതിക്ക് സത്യാഗ്രഹ സ്മാരക ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മുട്ട ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് പോഷകാഹാര ദൗര്‍ബല്യം കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു കുട്ടിക്ക് 5 കോഴിയും തീറ്റയും, മരുന്നും നല്‍കി. പി ടി എ പ്രസിഡന്റ് ഷാജി മാടയില്‍ വിതരണോദ്ഘാടനം നടത്തി. പ്രിന്‍സിപ്പാള്‍ കെ വി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് ഇ വിഭാഗം പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജി പദ്ധതി വിശദീകരിച്ചു. സീനിയര്‍ വെര്‍ട്ടിനറി സര്‍ജന്‍ ഡോ. പി കെ സന്തോഷ് കുമാര്‍, ആന്‍ മാത്യു, ബി ചന്ദ്രശേഖരന്‍നായര്‍, അധ്യാപക പ്രതിനിധികളായ പ്രിയ ഭാസ്‌ക്കര്‍, കെ പി സീനമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി