Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
പ്രതിഷേധ ധര്‍ണ നടത്തി.
23/09/2017
ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയില്‍ അന്യായമായി വര്‍ദ്ധിപ്പിച്ച ഒ.പി ടിക്കറ്റ് ചാര്‍ജ്ജ്, എന്‍ട്രി പാസ് ചാര്‍ജ്ജ്, അഡ്മിഷന്‍ ഫീസ് എന്നിവ പിന്‍വലിക്കണമെന്ന് ഉദയനാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് സമരം ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിഷേധാത്മകമായ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുസര്‍ക്കാരിന്റെ ആരോഗ്യനയം ജനവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ.വി.വി.സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍സലാം റാവുത്തര്‍, പി.എന്‍ ബാബു, ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ബി.അനില്‍കുമാര്‍, പി.ഡി ജോര്‍ജ്ജ്, കെ.എസ് സജീവ്, മോഹനന്‍ പുതുശ്ശേരി, എസ്.സാനു, എം.വി സാബു, ടി.പി രാജലക്ഷ്മി, ഷീബ ശിവദാസ്, മായാ ഷിബൂ, ഷേര്‍ലി ജയപ്രകാശ്, സേതു, മോഹനന്‍ ചായപ്പള്ളി, എന്‍.സി സുകുമാരന്‍, പി.ജോണ്‍സണ്‍, എം.ടി അനില്‍കുമാര്‍, ബി.രവീന്ദ്രന്‍, പി.ടി സുഭാഷ്, ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, കെ.കെ കുട്ടപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി