Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
ഗോളക-പ്രഭാമണ്ഡല സമര്‍പ്പണവും ഗന്ധര്‍വ്വപൂജയും ഗന്ധര്‍വ്വന്‍പാട്ടും
22/09/2017

വൈക്കം: തോട്ടകം ശ്രീ ഗന്ധര്‍വ്വങ്കല്‍ ക്ഷേത്രത്തില്‍ ഗന്ധര്‍വ്വദേവന് ഗോളക-പ്രഭാമണ്ഡല സമര്‍പ്പണവും ഗന്ധര്‍വ്വപൂജയും ഗന്ധര്‍വ്വന്‍പാട്ടും നടത്തും. 29ന് മഹാനവമി നാളില്‍ രാവിലെ 9.30ന് നടക്കുന്ന ഗോളക-പ്രഭാമണ്ഡല സമര്‍പ്പണത്തിന് തന്ത്രിമുഖ്യന്‍ ബ്രഹ്മശ്രീ വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ഗന്ധര്‍വ്വന്‍ പാട്ടും നടക്കും. സമര്‍പ്പണത്തിന് മുന്നോടിയായി ഗന്ധര്‍വ്വനടയില്‍ ചടങ്ങുകളുടെ ഉദ്ഘാടനത്തിന്റെ ഭദ്രദീപ പ്രകാശനം വൈക്കം താലൂക്ക് എന്‍ എസ് എസ് യൂണിയന്‍ പ്രസിഡന്റ് ഡോ. സി ആര്‍ വിനോദ്കുമാര്‍ നിര്‍വ്വഹിക്കും. എസ് എന്‍ ഡി പി ശാഖായോഗം പ്രസിഡന്റ് എന്‍ ഗോപാലകൃഷ്ണന്‍, അജയകുമാര്‍, സുധന്‍ പുതുക്കരി, പ്രസാദ് ചാലിത്തറ, കെ വി വേണുഗോപാല്‍ എന്നിവര്‍ സംസാരിക്കും. വിജയദശമി ദിനത്തില്‍ രാവിലെ 5ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, 7.5ന് സരസ്വതി മണ്ഡപത്തില്‍ വിശേഷാല്‍ പൂജ, പൂജയെടുപ്പ്, വിദ്യാരംഭം എഴുത്തിനിരുത്ത്, വിദ്യാഗോപാലമന്ത്രാര്‍ച്ചന, സരാസ്വത മന്ത്രാര്‍ച്ചന, 11ന് ഉച്ചപൂജ, ശേഷം പ്രസാദവിതരണവും നടക്കും.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി