Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
കഞ്ചാവ് വില്‍പന നടത്തി വന്നിരുന്നയാളെ വൈക്കം ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.
20/07/2017
വിഷ്ണു

തലയോലപ്പറമ്പ്: യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വില്‍പന നടത്തി വന്നിരുന്നയാളെ വൈക്കം ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മംഗലം വാപ്പാടന്‍മേല്‍ പൂത്തറ വീട്ടില്‍ വിഷ്ണു അശോകന്‍ (28) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്നും വില്‍പ്പന നടത്തുന്നതിനായി പ്രതി കഞ്ചാവ് വാങ്ങി വരുന്നുണ്ടെന്ന് വൈക്കം സി ഐ വി കെ ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ എസ് ഐ സിറിയക് അഗസ്റ്റിന് ഷാഡോ പോലീസ് എ എസ് ഐമാരായ കെ നാസര്‍, പി കെ ജോളി, സി പി ഒമാരായ അനില്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച വൈകുന്നേരം പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കഞ്ചാവ് വില്‍പന നടത്തുന്നതിനായി ചെറിയ പൊതികളാക്കി വെയ്ക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി