Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
ചെട്ടിമംഗലത്ത് എല്‍.ഡി.എഫിന് തകര്‍പ്പന്‍ വിജയം
20/07/2017
ആര്‍.രശ്മി

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡായ ചെട്ടിമംഗലത്തെ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഉജ്ജ്വല വിജയം. യു.ഡി.എഫിനു ലഭിച്ച വോട്ടുകളെക്കാള്‍ ആറു വോട്ടുകളുടെ അധികം ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫിലെ സി.പി.എം അംഗം രശ്മി വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രശ്മിക്ക് 548 വോട്ട് ലഭിച്ചു. കോണ്‍ഗ്രസിലെ സ്മിതയ്ക്ക് 271 വോട്ടും, ബി.ഡി.ജെ.എസിലെ ദീപയ്ക്ക് 121 വോട്ടും ലഭിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നിടത്തെല്ലാം നേട്ടമുണ്ടാക്കുന്നത് എല്‍.ഡി.എഫ് ആണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ ദിവസം നടന്ന കൊതവറ ബാങ്ക് തെരഞ്ഞെടുപ്പിലും ബി.ഡി.ജെ.എസിന്റെ പ്രചരണം കൊണ്ട് ഇടതുപക്ഷമാണ് നേട്ടമുണ്ടാക്കിയത്. കഷ്ടിച്ചാണ് കോണ്‍ഗ്രസിന് ഇവിടെ ഭരണം ലഭിച്ചത്.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി