Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
26
April  2024
Friday
DETAILED NEWS
പാലാംകടവ്-താഴപ്പള്ളി ആറ്റുതീരവും അനുബന്ധ റോഡും മാസങ്ങളായി അപകടാവസ്ഥയില്‍.
28/04/2017
അപകടാവസ്ഥയിലായ അടിയം-താഴപ്പള്ളി റോഡ്.

തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞുതാഴ്ന്ന പാലാംകടവ്-താഴപ്പള്ളി ആറ്റുതീരവും അനുബന്ധ റോഡും മാസങ്ങളായി അപകടാവസ്ഥയില്‍. കഴിഞ്ഞ ജൂണ്‍ എട്ടിന് റോഡരികില്‍നിന്ന തണല്‍മരം ആറ്റിലേക്ക് കടപുഴകി വീണതോടെയാണ് ആറ്റുതീരവും റോഡും പുഴയിലേക്ക് ഇടിഞ്ഞുവീണത്. എംപി, എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിക്കുകയും ഇടിഞ്ഞ ആറ്റുതീരം കല്ലുകെട്ടി സംരക്ഷിക്കുന്നതിനുവേണ്ടി മേജര്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മാത്രമല്ല റോഡ് പുനര്‍നിര്‍മിക്കുന്നതിനായി റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്നും ഒരുകോടി രൂപയും അനുവദിച്ചു. എന്നാല്‍ തീരമിടിഞ്ഞ ഭാഗത്ത് തെങ്ങിന്‍കുറ്റികള്‍ ഉപയോഗിച്ച് ഏരിതാഴ്ത്തി മണല്‍ചാക്കുകള്‍ നിരത്തി തിട്ട ഉയര്‍ത്തുകമാത്രമാണ് അധികൃതര്‍ ചെയ്തത്. ആറ്റുതീരം ഇടിഞ്ഞതോടെ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുപോയതിനാല്‍ ഒരേസമയം ഒരു വാഹനം മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്. ഇതോടെ വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി. അടിയംചാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ചന്തപ്പാലത്തിന് സമീപം പുത്തന്‍തോടിന് ഇരുവശത്തുമുള്ള റോഡ് നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നതിനാല്‍ വെട്ടിക്കാട്ട്മുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ താഴപ്പള്ളി ഭാഗത്തെ റോഡിലൂടെയാണ് വരുന്നതും പോകുന്നതും. എതിര്‍ദിശയില്‍നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാതെ നിരവധി വാഹനങ്ങളാണ് റോഡില്‍നിന്നും തിട്ടയില്‍വീണ് അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം മിനി ലോറി മണല്‍തിട്ടയില്‍ തലകീഴായി മറിഞ്ഞിരുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് വാഹനം പുഴയിലേക്ക് മറയാതിരുന്നത്. മഴക്കാലം ആരംഭിക്കുന്നതോടെ റോഡ് പൂര്‍ണമായും തകരാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ ആറ്റിലെ വെള്ളം കരയിലേക്ക് ഇരച്ചുകയറി ഒരു പ്രദേശം തന്നെ വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആറ്റുതീരവും അനുബന്ധ റോഡും പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.

 


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി