Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
ശ്രീമഹാദേവ കോളേജില്‍ അധ്യാപക പരിശീലന ക്യാമ്പ് തുടങ്ങി
16/04/2024
വൈക്കം ശ്രീമഹാദേവ കോളേജില്‍ ആരംഭിച്ച ദ്വൈവാര അധ്യാപക പരിശീലന ക്യാമ്പ് ഗായകന്‍ വൈക്കം ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അധ്യാപനം ഒരു കലയാണെന്നും അധ്യാപകന്‍ യഥാര്‍ത്ഥ കലാകാരനായി മാറണമെന്നും ഗായകന്‍ വൈക്കം ദേവാനന്ദ്. വൈക്കം ശ്രീമഹാദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ അധ്യാപക പരിശീലകര്‍ക്കായി സംഘടിപ്പിച്ച ദ്വൈവാര സമൂഹ സമ്പര്‍ക്ക സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറ് അധ്യാപക പരിശീലകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഐടിഇ പ്രിന്‍സിപ്പാള്‍ ബി മാധുരിദേവി  അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ മുഖ്യപ്രഭാഷണം നടത്തി. ശില്‍പശാലകള്‍, സെമിനാറുകള്‍, ഉല്‍പന്ന നിര്‍മാണം, നാടക കളരി, ഷോര്‍ട്ട് ഫിലിം നിര്‍മാണം എന്നിവ ക്യാമ്പിലെ പ്രധാന ഇനങ്ങളാണ്. നാടക സംവിധായകന്‍ അനില്‍ കാരേറ്റ്, മാനേജര്‍ ബി മായ, സുകന്യ സുകുമാരന്‍, വിദ്യ എം.നമ്പൂതിരി, മേരി എം.ജിമോള്‍, ആഷ ഗിരീഷ്, എം.എസ് ശ്രീജ, എസ് രജിത, അതുല്യ പ്രതാപചന്ദ്രന്‍, ഡോണ്‍ എന്നിവര്‍ പ്രസംഗിച്ചു


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍