Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
12
May  2024
Sunday
DETAILED NEWS
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
27/04/2024
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെയും ഗ്രീന്‍ ലീഫ് കാര്‍ഷിക വികസനസംഘത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ മേടം 10 കാര്‍ഷിക ദിനാചരണം  ബാല ഭൗമശാസ്ത്രജ്ഞന്‍ ശ്രേയസ് ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും ഗ്രീന്‍ ലീഫ് കാര്‍ഷിക വികസനസംഘത്തിന്റെയും നേതൃത്വത്തില്‍ മേടം 10 കാര്‍ഷിക ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ചു കാര്‍ഷിക മേളയും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടത്തി. വൈക്കം തെക്കേനടയില്‍ ഓമനാസ് അഗ്രി പാര്‍ക്കില്‍ നടത്തിയ കാര്‍ഷിക ദിനാഘോഷം  ബാല ഭൗമശാസ്ത്രജ്ഞന്‍ ശ്രേയസ് ഗിരീഷ് ഉദ്ഘാടനം ചെയ്തു. കുമരകം ആര്‍.എ.ആര്‍.എസ് റിട്ട. ഫാം മാനേജര്‍ കെ.വി ഷാജി കാര്‍ഷിക മേളയും കര്‍ഷകരെ ആദരിക്കലും നടത്തി. ഗ്രീന്‍ ലീഫ് സംസ്ഥാന പ്രസിഡന്റ് വൈക്കം ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജൈവ കര്‍ഷകന്‍ ടി.ജെ ജോണി കോതമംഗലം, ജൈവ മില്ലേട്സ് കര്‍ഷകന്‍ രമേശ് കുമാര്‍ നോര്‍ത്ത് പറവൂര്‍, പച്ചക്കറിതൈകള്‍ ഉല്‍പാദിപ്പിക്കുന്ന വ്യക്തി മക്കന്‍ ചെല്ലപ്പന്‍, മികച്ച പൂന്തോട്ട കര്‍ഷകന്‍ കുഞ്ഞച്ചന്‍ വൈക്കം, മത്സ്യ കര്‍ഷക സംഘാടകന്‍ റെജി പൂത്തറ, പാടവരമ്പില്‍ പൂവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷക വെച്ചൂര്‍ മറിയം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സാഹിത്യകാരന്‍ സുബ്രഹ്‌മണ്യന്‍ അമ്പാടി മുഖ്യപ്രഭാഷണം നടത്തി. വേമ്പ് കോ മാനേജിങ് ഡയറക്ടര്‍ പി.പി പ്രഭു, നഗരസഭ കൗണ്‍സിലര്‍ കെ.ബി ഗിരിജാകുമാരി, വൈക്കം ക്ഷേത്രം ഉപദേശക സമിതി അംഗം ഓമന മുരളിധരന്‍, പി.വി ബിജു, മുരളി പുല്ലംവേലില്‍, ജോസഫ് കുടവെച്ചൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി
സോഷ്യല്‍ എഡ്യൂക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫീസ് തുറന്നു
ഹരിത റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമം
കൊതവറ ശ്രീകുരുംബ ക്ഷേത്രത്തില്‍ സപ്താഹം തുടങ്ങി
റോട്ടറി ക്ലബ്ബ് ചാര്‍ട്ടര്‍ ദിനാഘോഷവും കുടുംബസംഗമം നടത്തി
ജീവിത വിജയത്തിന് പ്രവര്‍ത്തന ക്രമം അനിവാര്യം: ഡോ. അലക്സാണ്ടര്‍ ജേക്കബ്