Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
16
May  2024
Thursday
DETAILED NEWS
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
28/04/2024
ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വികാരി ഫാ. ഏല്യാസ് ചക്യാത്ത് കൊടിയേറ്റുന്നു.

വൈക്കം: ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തില്‍ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന് വികാരി ഫാ. ഏല്യാസ് ചക്യാത്ത് കൊടിയേറ്റി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമരചുവട്ടിലേക്ക് എഴുന്നള്ളിച്ചു. മെയ് ഒന്നുവരെയാണ് തിരുനാള്‍ ആഘോഷം. കൊടിയേറ്റിനുശേഷം ഫാ. ചാക്കോ കിലുക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ പാട്ടുകുര്‍ബാന നടത്തി. ഫാ. സുരേഷ് മല്‍പാന്‍, ഫാ. വര്‍ഗീസ് മേനാച്ചേരി, ഫാ. ടോണി കോട്ടയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തിങ്കളാഴ്ച ആരാധന ദിനമായി ആചരിക്കും. ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ മുഖ്യകാര്‍മികനാവും. ചൊവ്വാഴ്ച വേസ്പര ദിനമായി ആഘോഷിക്കും. ഫാ. ബിബിന്‍ കുരിശുതറ, ഫാ. ബൈജു കണ്ണമ്പിള്ളി, ഫാ. ജയ്‌സണ്‍ കൂവേലി എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികരാവും. മെയ് ഒന്നിന് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. മെല്‍ബിന്‍ ചിറ്റിലപള്ളി, ഫാ. എബ്രഹാം ഓലിയപ്പുറം എന്നിവര്‍ മുഖ്യകാര്‍മികരാവും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. കൊടിയേറ്റ് ചടങ്ങിന് ട്രസ്റ്റിമാരായ ജോസ് കുറിച്ചികുന്നേല്‍, തോംസണ്‍ മേമ്പടിക്കാട്ട്, വൈസ് ചെയര്‍മാന്‍ വിപിന്‍ വലിയകുളം, പ്രസുദേന്തിമാരായ പി.എം തോമസ്, ജോസ് ലൂയിസ്, ജോസ് ബേബി, റെജി മാത്യു, പി.ജെ ജോണ്‍, സിജോ വി.ടോമി എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി
സോഷ്യല്‍ എഡ്യൂക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫീസ് തുറന്നു