Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
16
May  2024
Thursday
DETAILED NEWS
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
28/04/2024
എയര്‍ഫോഴ്സ് വെറ്ററന്‍സ് അസോസിയേഷന്‍ വൈക്കം ജി.ബി സമ്മേളനവും കുടുംബസംഗമവും മുതിര്‍ന്ന അംഗം സി.ആര്‍.ജി നായരും രക്ഷാധികാരി കെ.എന്‍.ആര്‍ പണിക്കരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്റെ വൈക്കം മേഖല ജി.ബി സമ്മേളനവും കുടുംബസംഗമവും നടത്തി. അയ്യര്‍കുളങ്ങര മല്ലിക ആനന്ദം ഹോം സ്‌റ്റേയില്‍ നടന്ന സമ്മേളനം മുതിര്‍ന്ന അംഗം സി.ആര്‍.ജി നായരും രക്ഷാധികാരി കെ.എന്‍.ആര്‍ പണിക്കരും ചേര്‍ന്ന് ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.എസ് ആനന്ദകുട്ടന്‍ നായര്‍, സെക്രട്ടറി കെ.മോഹനചന്ദ്രന്‍ നായര്‍, ട്രഷറര്‍ വേണു രാജപ്പന്‍, സി.ആര്‍.ജി നായര്‍, കെ.എന്‍.ആര്‍ പണിക്കര്‍, വൈസ് പ്രസിഡന്റ് ആര്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കലാപരിപാടികള്‍ നടത്തി. വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അപര്‍ണ പ്രകാശ്, ഗൗരി പ്രമോദ്, ഐശ്വര്യ എസ് നായര്‍, ഡോ. ആതിര എം നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


OTHER STORIES
  
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി
സോഷ്യല്‍ എഡ്യൂക്കേഷണല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഓഫീസ് തുറന്നു