Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
17
May  2024
Friday
DETAILED NEWS
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
28/04/2024
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ശ്രീകോവിലില്‍ പൊതിയാനുള്ള ചെമ്പോലകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ക്ഷേത്രം പ്രസിഡന്റ് കെ ആനന്ദരാജന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന ശ്രീകോവില്‍ ചെമ്പ് പാകി മനോഹരമാക്കുന്നതിനു മുന്നോടിയായി ഞായറാഴ്ച വിവിധ ക്ഷേത്രസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് ചെമ്പോല ഘോഷയാത്ര നടത്തി. ശ്രീകോവില്‍ നിര്‍മിക്കാന്‍ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിക്കുന്നതാണ് ചെമ്പോല. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അലങ്കരിച്ച വാഹനത്തില്‍ താലങ്ങളില്‍ ചെമ്പോല വച്ച് പ്രയാണ ഘോഷയാത്ര പുറപ്പെട്ടു. എസ്എന്‍ഡിപി യോഗം 127-ാം നമ്പര്‍ ശാഖയുടെ കീഴിലുള്ളതാണ് ധ്രുവപുരം മഹാദേവ ക്ഷേത്രം. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജന്‍ പ്രയാണ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, എസ്എന്‍ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ് സെന്‍, വൈസ് പ്രസിഡന്റ് വി.എന്‍ റെജിമോന്‍, രക്ഷാധികാരി ജെന്റില്‍മാന്‍ ബാബു, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ രാധാകൃഷ്ണന്‍, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ലിബീഷ്, സെക്രട്ടറി രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തോട്ടാറമിറ്റം, അരീകുളങ്ങര, ചാലപറമ്പ്, വൈക്കം ഗുരുമന്ദിരം, എസ്എന്‍ഡിപി യോഗം ആറാട്ടുകുളങ്ങര ശാഖ, പടിഞ്ഞാറേക്കര കെപിഎംഎസ് ശാഖ, പടിഞ്ഞാറേക്കര സുബ്രഹ്‌മണ്യ ക്ഷേത്രം, പെരുമ്പള്ളിക്കാവ് ദേവീക്ഷേത്രം, ഇളംങ്കാവ് ദേവീക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ ചെമ്പോല പ്രയാണ ഘോഷയാത്രക്ക് വരവേല്‍പ് നല്‍കി. വൈകിട്ട് ആറിന് ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെ അകമ്പടിയോടെ ചെമ്പോലകള്‍ താലങ്ങളില്‍ വച്ച് ധ്രുവപുരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.


OTHER STORIES
  
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി