Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
വൈക്കത്ത് കൃഷിഭവന്റെ വിഷു ചന്ത തുടങ്ങി
13/04/2024
വൈക്കം കൃഷി ഭവന്റെ കീഴില്‍ തുടങ്ങിയ വൈ ബയോ വിഷു ചന്ത കൃഷി അസി. ഡയറക്ടര്‍ സി.കെ സിമ്മി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം കൃഷി ഭവന്റെ കീഴിലുള്ള വൈ ബയോ ആഴ്ച ചന്തയുടെ നേതൃത്വത്തില്‍ വിഷു പച്ചക്കറി ചന്ത തുറന്നു. പരമാവധി ജൈവ ഉല്‍പന്നങ്ങള്‍ സമാഹരിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പന്നങ്ങളും വിവിധ മേഖലയിലെ കര്‍ഷകരില്‍ നിന്നും സമാഹരിച്ച ഉല്‍പന്നങ്ങളും ശേഖരിച്ചാണ് ചന്തം നടത്തുന്നത്. സര്‍ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയില്‍പ്പെടുത്തി ഓരോ പഞ്ചായത്തുകളിലും കര്‍ഷക കൂട്ടങ്ങള്‍ ഉല്‍പാദിപ്പിച്ച ഉല്പന്നങ്ങളും വിപണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈക്കം കൃഷി അസി. ഡയറക്ടര്‍ സി.കെ സിമ്മി വിഷു ചന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കൃഷി ഉദ്യോഗസ്ഥരായ നിമിഷാ കുര്യന്‍, മെയ്സണ്‍ മുരളി, വൈ ബയോ സെക്രട്ടറി കെ.വി പവിത്രന്‍, സൊസൈറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണന്‍, മോഹനന്‍, സുധാകരന്‍ കാലാക്കല്‍, കെ.കെ വിജയപ്പന്‍, കെ.കെ മനോജ്, സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍