Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
എന്‍എസ്എസ് കരയോഗത്തിന്റെ എതിരേല്‍പ് താലപ്പൊലി ഭക്തിനിർഭരം
13/04/2024
ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവ് ക്ഷേത്രത്തിലേക്ക് നടത്തിയ എതിരേല്‍പ് താലപ്പൊലി.
 
വൈക്കം: ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ മൂത്തേടത്തുകാവിലേക്ക് നടത്തിയ എതിരേല്‍പ് താലപ്പൊലി ഭക്തിനിര്‍ഭരമായി. പൂത്താലങ്ങളില്‍ ദീപം തെളിച്ച് നീങ്ങിയ താലപ്പൊലി രാത്രി മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ വേതാളീ വാഹനത്തില്‍ ദേവീ തിടമ്പ് അലങ്കരിച്ച് വച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ചു. വേതാളീ വാഹനത്തില്‍ ഭഗവതിയുടെ തിടമ്പ് അലങ്കരിച്ച് വച്ചുള്ള എതിരേല്‍പ് താലപ്പൊലി ഇതാദ്യമാണ്.
കരയോഗം പ്രസിഡന്റ് എം.വി രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാജേഷ് ടി നായര്‍, വൈസ് പ്രസിഡന്റ് എം ഹരിഹരന്‍, ട്രഷറര്‍ പി.സി ശ്രീകാന്ത്, ജോയിന്റ് സെക്രട്ടറി വിജയകുമാര്‍, അനൂപ് ആര്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് ഷീലാ അനില്‍കുമാര്‍, സെക്രട്ടറി കമലം നായര്‍, ട്രഷറര്‍ മായാ രാജേന്ദ്രന്‍, സുശീല ബാബു, തങ്കമണി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍