Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
ഇന്‍ഡ്യന്‍ കോഫി ഹൗസ് പ്രവര്‍ത്തനം പുനരാരംഭിച്ചു
12/04/2024
വൈക്കത്തെ ഇന്‍ഡ്യന്‍ കോഫി ഹൗസിന്റെ പുനഃപ്രവര്‍ത്തനം മുന്‍ എംപി അഡ്വ. കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പുതുക്കി പണിത കെട്ടിടത്തില്‍ വൈക്കത്തെ ഇന്‍ഡ്യന്‍ കോഫി ഹൗസിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി ഒരു വര്‍ഷക്കാലത്തോളം കോഫി ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വൈക്കം നഗരസഭ കാര്യാലയത്തിന് മുന്നിലാണ് കോഫി ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മുന്‍ എംപി അഡ്വ. കെ സുരേഷ് കുറുപ്പ് പുനഃപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ അജിത്ത് അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ കോഫീ ബോര്‍ഡ് സ്ഥാപകന്‍ എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ശബരിമല മുന്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി ആദ്യവില്‍പന നടത്തി. മുന്‍ നഗരസഭ ചെയര്‍മാന്‍ എസ് നരസിംഹ നായ്ക്ക്, സിപിഎം ഏരിയ സെക്രട്ടറി കെ അരുണന്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി ബിജുകുമാര്‍, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി ശിവദാസ്, കോഫീ ബോര്‍ഡ് പ്രസിഡന്റ് എസ്.എസ് അനില്‍കുമാര്‍, സെക്രട്ടറി ജി ഷിബു, ബ്രാഞ്ച് മാനേജര്‍ സി രവിദാസന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍