Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
കാളിയമ്മനട ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി
12/04/2024
വൈക്കം തെക്കേനട കാളിയമ്മനട ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്‌മസമാജം നടത്തിയ താലപ്പൊലിയും കുംഭകുടവും.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലിയും കുംഭകുട അഭിഷേകവും ഭക്തിനിര്‍ഭരമായി. പരദേവതയായ കാളിയമ്മനട ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തമിഴ് വിശ്വബ്രഹ്‌മ സമാജം പതിറ്റാണ്ടുകളായി നടത്തിവരുന്ന പ്രത്യേക ആചാര അനുഷ്ഠാനമാണ് താലപ്പൊലിയും കുംഭകുട അഭിഷേകവും. കവരപ്പാടിനടയിലെ സമാജം ഹാളില്‍ പൂജകള്‍ക്ക് ശേഷമാണ് താലപ്പൊലി കാളിയമ്മനട ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ചടങ്ങുകള്‍ക്ക് വനിതാസമാജം പ്രസിഡന്റ് മഞ്ജു രാജേഷ്, സെക്രട്ടറി അശ്വതി, ട്രഷറര്‍ ശാലിനി ഗിരീഷ്, സമാജം ഭാരവാഹികളായ സുന്ദരം ആചാരി, പി.ടി മോഹനന്‍, ഗിരീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍