Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
മീനഭരണിക്ക് പൊലിമയേകി പോളശ്ശേരി ക്ഷേത്രത്തിലെ പകല്‍പൂരം
12/04/2024
വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന പകല്‍പൂരം കൊച്ചുകവലയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് നടന്ന പകല്‍പ്പൂരം ആകര്‍ഷകമായി. വാദ്യമേളങ്ങള്‍, നിലക്കാവടികള്‍, മുത്തുക്കുടകള്‍, താലപ്പൊലി, നാടന്‍ കലാപ്രകടനങ്ങള്‍ എന്നിവ പൂരത്തിന് പൊലിമ പകര്‍ന്നു. വൈകിട്ട് നാലിന് ക്ഷേത്രത്തിന്റേയും കൊച്ചുകവല ഓട്ടോ തൊഴിലാളി യൂണിയന്റേയും സഹകരണത്തോടെയാണ് താലപ്പൊലിയുടെ അകമ്പടിയോടെ കൊച്ചുകവലയില്‍ നിന്നും പൂര ഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്.  ഭഗവതിയുടെ തിടമ്പ് ഏറെ അലങ്കാരെേങ്ങളാടെ എഴുന്നള്ളിച്ചാണ് പൂര ഘോഷയാത്ര നീങ്ങിയത്. പൂര ഘോഷയാത്ര ക്ഷേത്ര നടയിലെത്തിയപ്പോള്‍ വെളിച്ചപ്പാട് അരിയും പൂവും എറിഞ്ഞു വരവേല്‍പ് നല്‍കി.
ക്ഷേത്രം പ്രസിഡന്റ് എന്‍ വിജയന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ കെ വിശ്വംഭരന്‍, ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലന്‍, സെക്രട്ടറി വീണ എസ്.ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍