Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
മാലിന്യം നീക്കല്‍: പുഴയും കായലും ശുചീകരിക്കാന്‍ ചങ്ങാതിക്കൂട്ടം
11/04/2024
വൈക്കം താലൂക്ക് ആശുപത്രി അറ്റന്‍ഡേഴ്‌സ് കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ കായലിലും പുഴയിലും മാലിന്യങ്ങള്‍ നീക്കാന്‍ നടത്തിയ ശുചീകരണ ദൗത്യം വൈക്കം കായല്‍ തീരത്തുനിന്ന് തുടങ്ങിയപ്പോള്‍.

വൈക്കം: പുഴയിലും കായലിലും നിറഞ്ഞുകൂടുന്ന മാലിന്യങ്ങളുടെ കറ നീക്കാന്‍ ശുചീകരണ പ്രവര്‍ത്തനവുമായി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി അറ്റന്‍ഡേഴ്‌സിന്റെ ചങ്ങാതിക്കൂട്ടം കൂട്ടായ്മ. കൂട്ടായ്മയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ വള്ളത്തില്‍ സഞ്ചരിച്ചും തീരങ്ങളില്‍ നടന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. കുന്നുകൂടി കിടന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ചാക്കുകളില്‍ നിറച്ചാണ് നീക്കിയത്. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ തീരങ്ങളില്‍ സന്നദ്ധ സേവകര്‍ ഇറങ്ങിയായിരുന്നു ദൗത്യം.  ഉദയനാപുരം, ചെമ്പ്, മറവന്‍തുരുത്ത്, വെള്ളൂര്‍, മുളക്കുളം എന്നീ പഞ്ചായത്ത് മേഖലകളിലും വൈക്കം നഗരസഭയുടെ കായല്‍ തീരങ്ങളിലുമാണ് ഇരുപതോളം സന്നദ്ധ പ്രവര്‍ത്തകരുടെ പ്രകൃതി സ്നേഹം പ്രകടമായത്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പുഴയേയും കായലിനേയും മാലിന്യമുക്തമാക്കാനുള്ള ദൗത്യമാണ് ചങ്ങാതിക്കൂട്ടം ഏറ്റെടുത്തത്.
മാലിന്യമുക്തം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.പി ശ്രീശങ്കര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ രാജു, സെക്രട്ടറി ഉഷാ ജനാര്‍ദ്ദനന്‍, വൈസ് പ്രസിഡന്റ് വി.കെ രാജി, ജോയിന്റ് സെക്രട്ടറി മധുസൂദനന്‍, ട്രഷറര്‍ എം.സത്യന്‍, വി.സി ജയന്‍, കെ.എന്‍ ജോസഫ്, ഒ.ജി അശോകന്‍, കെ.പി ചന്ദ്രമതി, എന്‍.എച്ച് ശ്രീകുമാര്‍ എന്നിവരാണ് സേവന ദൗത്യത്തില്‍ മുന്‍നിര പ്രവര്‍ത്തകരായത്.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍