Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
കാളിയമ്മനടയില്‍ മീനഭരണി; ദര്‍ശന പുണ്യമായി വലിയ കളം
11/04/2024
വൈക്കം തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ദിവസം ഭദ്രകാളിയുടെ 16 കരങ്ങളോട് കൂടിയ വലിയ കളം.

വൈക്കം: തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച നടന്ന തെക്കുപുറത്ത് കളമെഴുത്തും പാട്ടിനോടനുബന്ധിച്ച് ശ്രീഭദ്രകാളിയുടെ 16 കരങ്ങളോടുകൂടിയ വലിയകളം ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി. രാത്രി ഒന്‍പതിന് എതിരേല്‍പ് ചടങ്ങോട് കൂടിയാണ് കളം ദര്‍ശനത്തിന് സൗകര്യമൊരുക്കിയത്. തുടര്‍ന്ന് വില്‍പാട്ട്, വലിയ കാണിക്ക, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവയും പ്രധാന ചടങ്ങുകളായിരുന്നു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും കുംഭകുടങ്ങള്‍ അഭിഷേകത്തിനായി കൂട്ടമായും ഒറ്റയായും എത്തി. താലപ്പൊലിയും ഉത്സവത്തിന്റെ പ്രധാന ചടങ്ങായിരുന്നു. കുംഭകുട അഭിഷേകം രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെയും ഉണ്ടായിരുന്നു.
ചടങ്ങുകള്‍ക്ക് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ക്ഷേത്രം മാനേജര്‍ പി.ആര്‍ രാജു, പ്രസിഡന്റ് കെ.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയന്‍, സെക്രട്ടറി വി.കെ നടരാജന്‍ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആര്‍ രാധാകൃഷ്ണന്‍ ഇല്ലിക്കല്‍, ട്രഷറര്‍ കെ.ബാബു, അമ്മിണി ശശി, എം.ഡി അനില്‍കുമാര്‍, എസ്.ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍