Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
30
April  2024
Tuesday
DETAILED NEWS
ഓളപ്പരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ആറ്റുവേല ഭക്തിസാന്ദ്രമായി
10/04/2024

തലയോലപ്പറമ്പ്: ഐതീഹ്യപെരുമയില്‍ മൂവാറ്റുപുഴയാറിന്റെ ഓളപരപ്പുകളെ വര്‍ണാഭമാക്കി വടയാര്‍ ഇളങ്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന ആറ്റുവേല ഭക്തിസാന്ദ്രമായി. കൊടുങ്ങല്ലൂരമ്മ സഹോദരിയായ ഇളങ്കാവിലമ്മയെ കാണാന്‍ സര്‍വാഭരണവിഭൂഷിതയായി ജലമാര്‍ഗം എഴുന്നള്ളുന്നു എന്നാണു ആറ്റുവേലയുടെ ഐതിഹ്യം. രണ്ടു വലിയ കേവ് വള്ളങ്ങള്‍ ചേര്‍ത്തുവച്ചു ചങ്ങാടം തീര്‍ത്ത് അതില്‍ മൂന്നു നിലകളായി നിര്‍മിച്ച ആറ്റുവേലച്ചാടിന്റെ മുകളിലത്തെ നിലയില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിയെ എഴുന്നള്ളിച്ചു. നിര്‍മാണം പൂര്‍ത്തിയാക്കിയ ആറ്റുവേലച്ചാട് ചൊവ്വാഴ്ച രാവിലെ ഇളങ്കാവ് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കു ശേഷം ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് രണ്ടു കിലോമീറ്റര്‍ അകലെ മറവന്‍തുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവിലെ ക്ഷേത്ര തീരത്ത് എത്തിച്ചു. ആറ്റുവേലച്ചാട് മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ഇളങ്കാവിലേക്കു പ്രയാണം ആരംഭിച്ചു. രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത് ചങ്ങാടം ഒരുക്കി അതില്‍ വൈദ്യുത ദീപാലങ്കാരം ചെയ്ത് അലങ്കരിച്ച വിവിധ തൂക്കച്ചാടുകളില്‍ വാദ്യമേളങ്ങളോടെ നടന്ന ആറ്റുവേലയ്ക്ക് ഗരുഡന്‍ പറവകള്‍ അകമ്പടിയേകി. ആറിന്റെ ഇരുകരകളിലും മണ്‍ചിരാതില്‍ ദീപം തെളിച്ചും, വൈദ്യുത ദീപാലങ്കാരങ്ങളും നടത്തി അരിയും പൂവും തൂകി ദേശക്കാര്‍ ആറ്റുവേലയെ വരവേറ്റു. ഇത് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് ആറിന്റെ ഇരുകരകളിലും തടിച്ചുകൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഇളങ്കാവ് ക്ഷേത്ര തീരത്ത് എത്തിയ ആറ്റുവേലച്ചാടില്‍ നിന്നും കൊടുങ്ങല്ലൂരമ്മയെ ആനപ്പുറത്ത് ക്ഷേത്രമതില്‍ക്കെട്ടിനു പുറത്ത് പ്രത്യേകം തയാറാക്കിയ പള്ളി സ്രാമ്പിലേക്ക് എഴുന്നള്ളിച്ചു.  


OTHER STORIES
  
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍