Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
കുടിവെള്ളക്ഷാമം; ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് ജനപ്രതിനിധികള്‍
28/03/2024
കുടിവെള്ള വിതരണത്തില്‍ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വൈക്കം വാട്ടര്‍ അതോറിട്ടി ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം.

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ, വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വൈക്കം വാട്ടര്‍ അതോറിട്ടിക്ക് മുന്നില്‍ സമരം സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും വൈക്കം വാട്ടര്‍ അതോറിട്ടിയിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിന് കാരണമെന്ന് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ കുറ്റപ്പെടുത്തി. വൈക്കം വാട്ടര്‍ അതോറിട്ടിക്ക് മുന്നില്‍ നടന്ന പ്രക്ഷോഭസമരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പണി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ ആനന്ദവല്ലി, ശ്രീജി ഷാജി, പി പ്രീതി, എന്‍ ഷാജിമോള്‍, സുകന്യ സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ഗോപിനാഥന്‍, എം.ഡി ബാബുരാജ്, സാബു പി.മണലൊടി, ടി.ടി സെബാസ്റ്റ്യന്‍, എബ്രഹാം പഴയകടവന്‍ എന്നിവര്‍ പ്രസംഗിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്ന് ജനപ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
തുടര്‍നടപടികളുടെ ഭാഗമായി കുടിവെള്ളക്ഷാമം രൂക്ഷമായ വൈക്കം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിന് കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈദ്യുതി തടസ്സം മൂലം പമ്പിങ് മുടങ്ങുന്നത് ജലലഭ്യത ഉറപ്പാക്കുന്നതിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇലക്ട്രിസിറ്റി ബോര്‍ഡും വാട്ടര്‍ അതോറിട്ടിയും തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടാക്കുന്നതിനും വൈദ്യുത തടസ്സം ഉണ്ടാകുന്നത് മുന്‍കൂട്ടി വാട്ടര്‍ അതോറിറ്റി യിലെ ബന്ധപ്പെട്ടവരെ അറിയിക്കുകയും പ്രധാന ജലവിതരണ പൈപ്പുകളിലെ വെള്ളം തിരികെ ഇറങ്ങാതെ ബ്ലോക്ക് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി സൂപ്രണ്ടിങ് എന്‍ജിനീയറുടെ ചുമതലയില്‍ ഏകോപിപ്പിക്കും. കുടിവെള്ളം ഇനിയും എത്തിച്ചേരാത്ത പ്രദേശങ്ങളിലേക്ക് അത്യാവശ്യഘട്ടങ്ങളില്‍ ടാങ്കറുകളില്‍ എത്തിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രവൃത്തികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ ആറിന് വീണ്ടും യോഗം ചേരാനും തീരുമാനമായി. വൈക്കം വാട്ടര്‍ അതോറിട്ടി അസി. എക്സി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ ആശ എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വാട്ടര്‍ അതോറിട്ടി ചീഫ് എഞ്ചിനീയര്‍, ഡെപ്യൂട്ടി സൂപ്രണ്ടിങ് എഞ്ചിനീയര്‍, എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി