Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: അബിന്‍ വര്‍ക്കി
27/03/2024
യുഡിഎഫ് തലയോലപ്പറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേപോലെ ജനങ്ങളെ കൊള്ളയടിക്കുന്ന ജനവിരുദ്ധ സര്‍ക്കാരുകളാണ് രാജ്യം ഭരിക്കുന്നതെന്നും ഇതിന് മാറ്റം വരുത്താന്‍ പുതിയ ഭരണസംവിധാനം ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. കോട്ടയം യുഡിഎഫ് പാര്‍ലമെന്റ് സ്ഥാനാര്‍ഥി കെ ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ തലയോലപ്പറമ്പ് യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ആര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെ.ഡി ദേവരാജന്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ജയ്ജോണ്‍ പേരയില്‍, എന്‍.എം താഹ, പോള്‍സണ്‍ ജോസഫ്, ബഷീര്‍ പുത്തന്‍പുര, പി.വി പ്രസാദ്, എം.കെ ഷിബു, പി.പി സിബിച്ചന്‍, പി.ഡി ഉണ്ണി, ഇടവട്ടം ജയകുമാര്‍, വി.ടി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി