Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
25/03/2024
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനംകുറിച്ചു നടന്ന ആറാട്ട് എഴുന്നള്ളിപ്പ് വലിയ കുളത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ബലിയും വലിയ കുളത്തിലേക്കുള്ള ആറാട്ട് എഴുന്നള്ളിപ്പും ഭക്തിസാന്ദ്രമായി. ഭഗവതിയുടെ തിടമ്പ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട് ബലിയും ആറാട്ട് ചടങ്ങും നടത്തിയത്. ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, ഊരാഴ്മ ഇല്ലക്കാരായ ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി, മുരിഞ്ഞൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ബാലചന്ദ്രന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി