Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണം: യുക്തിവാദി സംഘം 
25/03/2024
വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം വൈക്കം ടൗണില്‍ നടത്തിയ സാംസ്‌കാരിക ഘോഷയാത്ര.

വൈക്കം: ജാതിവ്യവസ്ഥ തിരിച്ച് വരുന്നതിന്റെ സൂചനകളായ വൈക്കത്തെ ജാതി താലപ്പൊലികള്‍ നിര്‍ത്തലാക്കണമെന്ന് കേരള യുക്തിവാദി സംഘം സമ്മേളനം ആവശ്യപ്പെട്ടു. വൈക്കത്തെ ജാതി താലപ്പൊലികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുക്തിവാദി സംഘം സാംസ്‌കാരിക റാലിയും നടത്തി. തുടര്‍ന്ന് ബോട്ടുജെട്ടി മൈതാനിയില്‍ നടന്ന സമ്മേളനം കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എന്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രാജഗോപാല്‍ വാകത്താനം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വൈക്കം ബാബു, കെ.എന്‍ ദാസന്‍, സന്തോഷ് മാധവം, ശൂരനാട് ഗോപന്‍, പ്രൊഫ.അജയ് ശേഖര്‍, സണ്ണി.എം.കപിക്കാട്, ജോസഫ് മാത്യൂ, ഹിര കെ.ദാസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയെ അറസ്റ്റ് ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി