Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ ഓശാന ഞായര്‍ ആചരണം
24/03/2024
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ ഓശാന ഞായറാഴ്ച വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറയില്‍ നിന്നും വിശ്വാസികള്‍ കുരുത്തോലകള്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: വിശ്വാസത്തിന്റെ ദീപ്തസ്മരണയില്‍ വൈക്കത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള പത്തൊന്‍പത് ഇടവക ദേവാലയങ്ങളിലും നടന്ന ഓശാനയുടെ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി.
ഒരാഴ്ച്ച നീളുന്ന വിശുദ്ധവാരാചരണത്തിന്റെ സമാരംഭം കുറിക്കുന്നതായിരുന്നു ഓശാനയുടെ ചടങ്ങുകള്‍. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കുരുത്തോലകള്‍ വൈദികര്‍ വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. യേശുദേവന്‍ ജെറുസലേം ദേവാലയത്തിലേക്ക് നടത്തിയ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചത്.
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍് വികാരി ഫാ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക്  വിതരണം ചെയ്തു. വൈക്കം ടൗണ്‍ നടേല്‍ പള്ളിയിലെ ഓശാന ഞായറിന്റെ ചടങ്ങുകള്‍ വെല്‍ഫെയര്‍ സെന്ററിലാണ് തുടങ്ങിയത്. പ്രത്യേകം ഒരുക്കിയ വേദിയില്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയംപാറ കുരുത്തോലകള്‍ വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തി. നടേല്‍ പള്ളിയിലെത്തിയ പ്രദക്ഷിണം പൗരാണികമായ ആചാരങ്ങളോടെ പള്ളിയുടെ പ്രധാന കവാടം തുറന്ന് വിശ്വാസികള്‍ പ്രവേശിച്ചു. കുര്‍ബാനയും മറ്റു ചടങ്ങുകളും നടന്നു.  
വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ ്പള്ളിയില്‍ ഫാ. ജയ്‌സണ്‍ കൊളുത്തുവള്ളില്‍, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ഹോര്‍മീസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ഷൈജു ഓട്ടോക്കാരന്‍, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. വികാരി ജിനു പള്ളിപേട്ട,   ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ ഫാ. ഏലിയാസ് ചക്കിയത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ ഫാ. സെബാസ്റ്റ്യന്‍ കോന്നുപറമ്പന്‍,   കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഫാ. സിബിന്‍ പെരിയപ്പാടന്‍, കുടവെച്ചൂര്‍ സെന്റ് മേരീസ പള്ളിയില്‍ ഫാ. ബൈജു കണ്ണംമ്പള്ളില്‍, മേവെള്ളൂര്‍ മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. അലക്സ് മേക്കാംതുരുത്ത്, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഫാ. വര്‍ഗീസ് മേനാച്ചേരീല്‍, ടി.വി പുരം തിരുഹൃദയ ദേവാലയത്തില്‍ ഫാ. നിക്ലോവാസ് പുന്നയ്ക്കല്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ ഫാ. ജോഷി ചിറയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയില്‍ ഫാ. ജോഷി കണ്ടത്തില്‍,  ഉല്ലല സെന്റ് ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍ ഫാ. വിന്‍സെന്റ് പറമ്പിത്തറ, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ ഫാ. ടോണി കോട്ടയ്ക്കല്‍, വെല്‍ഫെയര്‍ സെന്ററില്‍ ഫാ. സെബാസ്റ്റിയന്‍ നാഴിയംമ്പാറ് എന്നിവര്‍  ഓശാനയുടെ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികരായി.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി