Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്‍ സെമിനാര്‍ നടത്തി
24/03/2024
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പതിനഞ്ചാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് മികച്ച സേവനം നടത്തിയ സ്ഥാപനങ്ങളേയും വ്യക്തികളേയും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചപ്പോള്‍.

വൈക്കം: വൈക്കം മാനേജ്മെന്റ് അസോസിയേഷന്റെ 15-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് 'സുസ്ഥിര വികസിത വൈക്കം' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഹാളില്‍ നടന്ന സെമിനാറില്‍ വൈക്കത്തിന്റെ ടൂറിസം സാധ്യതകള്‍, കാര്‍ഷിക വികസന സാധ്യതകള്‍, മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, ഗതാഗത സംവിധാനം എന്നീ വിഷയങ്ങളെക്കുറിച്ച് ഉത്തരവാദിത്വ ടൂറിസം മിഷന്‍ സിഇഒ കെ രൂപേഷ് കുമാര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഡോ. എന്‍.കെ ശശിധരന്‍, മാലിന്യമുക്ത നവകേരളം നിയോജകമണ്ഡലം ജനറല്‍ കണ്‍വീനര്‍ എ.സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി രാജേന്ദ്രപ്രസാദ്, കുസാറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ജി മധു എന്നിവരാണ് വൈക്കത്തിന്റെ വികസന സാധ്യതയെക്കുറിച്ച് വിശദീകരിച്ചത്.
സേവനത്തില്‍ മികവ് പുലര്‍ത്തി അവാര്‍ഡുകള്‍ നേടിയ വൈക്കം ബ്ലോക്ക് പഞ്ചായത്ത്, വൈക്കം നഗരസഭ, മറവന്‍തുരുത്ത് പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മികച്ച സേവനത്തിന് അവാര്‍ഡുകള്‍ നേടിയ വ്യക്തികളേയും സ്ഥാപനങ്ങളേയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു.
വിഎംഎ സ്ഥാപക പ്രസിഡന്റ് പി രാജേന്ദ്രപ്രസാദിനെ ഉപഹാരം നല്‍കി ആദരിച്ചു. ബോര്‍ഡ് ഫോര്‍ പബ്ലിക്‌ സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ ചെയര്‍മാന്‍ കെ അജിത് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍ ഷൈന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ എം രാജു, ട്രഷറര്‍ അനില്‍കുമാര്‍, പ്രീത് ഭാസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി