Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
ആസ്വദക മനം കവര്‍ന്ന് വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്ത് അരങ്ങേറി
23/03/2024
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വെള്ളിയാഴ്ച വൈകിട്ട് നടന്ന ചാക്യാര്‍കൂത്ത്.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ നാലമ്പലത്തിനകത്ത് വെള്ളിയാഴ്ച വൈകിട്ട് നടന്ന ചാക്യാര്‍കൂത്ത് ആസ്വദിക്കാന്‍ നിരവധി ഭക്തര്‍ എത്തി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാജഭരണകാലം മുതല്‍ നിലനിന്നിരുന്ന പൗരാണികമായ ആചാരമായിരുന്ന ചാക്യാര്‍കൂത്ത് നാല് പതിറ്റാണ്ട് മുന്‍പ് നിലച്ചുപോയിരുന്നു. വൈക്കം ക്ഷേത്രം ഉപദേശകസമിതിയുടേയും ദേവസ്വം അധികാരികളുടേയും ഭക്തജനങ്ങളുടേയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ചാക്യാര്‍കൂത്ത് പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയുടെ മുഹൂര്‍ത്തത്തില്‍ നാലമ്പലത്തിനകത്ത് ചാക്യാര്‍കൂത്ത് അരങ്ങേറി. പൗരാണികമായ ഈ ചടങ്ങില്‍ കിരാതം കഥയാണ് പ്രശസ്ത ആചാര്യന്‍ പൊതി നാരായണ ചാക്യാര്‍ അവതരിപ്പിച്ചത്. ചാക്യാര്‍കൂത്തിന്റെ പ്രധാന വാദ്യമായ മിഴാവ് കെ.എസ് ആദിത്യനാണ് കൈകാര്യം ചെയ്തത്. വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതിയാണ് വഴിപാടായി ഈ ചടങ്ങ് നടത്തിയത്. ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം ചാക്യാര്‍കൂത്തിന്റെ ഭാഗമായുള്ള വിളക്കില്‍ ആചാരപൂര്‍വം ദേവസ്വം അധികാരികള്‍ തെളിയിച്ചു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, കാലാക്കല്‍ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജിമോന്‍, സെക്രട്ടറി ശ്രീരാജ്, വൈസ് പ്രസിഡന്റ് കെ.കെ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി