Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
മൂത്തേടത്തുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കി
22/03/2024
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനെ വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം അധികാരികള്‍ ഔദ്യോഗിക വരവേല്‍പ് നല്‍കി വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് ആനയിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ് നല്‍കി. മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭഗവതിയുടെ എഴുന്നള്ളിപ്പിന് വൈക്കം ക്ഷേത്രത്തില്‍ വരവേല്‍പ് നല്‍കുന്നത് പൗരാണികമായ ആചാരമാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തെക്കെ ഗോപുരനടയില്‍ എത്തിയ എഴുന്നള്ളിപ്പിനെ വൈക്കം ദേവസ്വം അധികാരികള്‍ ആചാരപൂര്‍വം ഔദ്യോഗിക വരവേല്‍പ്പ് നല്‍കി. കിഴക്കേടത്തില്ലത്ത് മൂസത്ത് കുടുംബാംഗം അരിയും പൂവും എറിഞ്ഞ് എഴുന്നള്ളിപ്പിനെ വൈക്കം ക്ഷേത്രത്തിലേക്ക് വരവേല്‍പ് നല്‍കി. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചശേഷം ഭഗവതിയുടെ തിടമ്പ് വൈക്കത്തപ്പന്റെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു കൂടിപ്പൂജ നടത്തി. നിരവധി ഭക്തര്‍ കൂടിപ്പൂജ തൊഴുതു. തുടര്‍ന്ന് എഴുന്നള്ളിപ്പ് മൂത്തേടത്തുകാവിലേക്ക് തിരിച്ചെഴുന്നള്ളി. പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഇറക്കിപൂജയും വരവേല്‍പും നല്‍കി. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, മറ്റ് ദേവസ്വം ഭാരവാഹികള്‍, മൂത്തേടത്തുകാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, ആനത്താനത്ത് ഇല്ലത്ത് ബാലചന്ദ്രന്‍ നമ്പൂതിരി, ഊരാഴ്മക്കാരായ ഇല്ലക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി