Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
27
April  2024
Saturday
DETAILED NEWS
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
22/03/2024
എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന മണ്ഡലം നേതൃയോഗം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. വലിയകവലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ നിര്‍വഹിച്ചു. ഓഫീസില്‍ ചേര്‍ന്ന മണ്ഡലം നേതൃയോഗം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍  പ്രൊഫ. ലോപസ് മാത്യു, നേതാക്കളായ ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി ജോസഫ്, പി സുഗതന്‍,  കെ അരുണന്‍, കെ ശെല്‍വരാജ്, എം.പി ജയപ്രകാശ്, എം.ഡി ബാബുരാജ്, ബെപ്പിച്ചന്‍ തുരുത്തിയില്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, ഫിറോസ് മാവുങ്കല്‍, കെ.കെ രാജു, സിറിയക് പാലാക്കാരന്‍, കെ.എസ് മാഹിന്‍, ശശിധരന്‍, പി അമ്മിണികുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.




OTHER STORIES
  
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
പോത്തോടിയില്‍ ക്ഷേത്രത്തില്‍ പത്താമുദയം ആഘോഷിച്ചു
മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പത്ത്ഘടനയെ തകര്‍ത്തു: വി.എം സുധീരന്‍
ഉദയംപൂജയും പൊങ്കാല സമര്‍പ്പണവും ഭക്തിസാന്ദ്രമായി
ആവേശമായി തോമസ് ചാഴിക്കാടന്റെ റോഡ് ഷോ
മഴുവഞ്ചേരില്‍ ഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി
സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി
കോട്ടച്ചിറ ഭദ്രകാളി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ നടത്തി