Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
2
May  2024
Thursday
DETAILED NEWS
നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ എസ്.ഇന്ദിരാദേവി തെരഞ്ഞെടുക്കപ്പെട്ടു.
21/06/2017
എസ്.ഇന്ദിരാദേവി

വൈക്കം: നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ എസ്.ഇന്ദിരാദേവി തെരഞ്ഞെടുക്കപ്പെട്ടു. ഇടതുമുന്നണി ധാരണപ്രകാരം ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26ല്‍ 14 വോട്ടുകള്‍ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. വി.വി സത്യന് 10 വോട്ട് ലഭിച്ചു. രണ്ട് ബി.ജെ.പി കൗണ്‍സിലര്‍മാരില്‍ ഒരാള്‍ ബാലറ്റ് പേപ്പര്‍ സ്വീകരിച്ചില്ല. മറ്റൊരാള്‍ കൗണ്‍സില്‍ യോഗത്തില്‍ ഹാജരില്ലായിരുന്നു.
നഗരസഭയില്‍ എല്‍.ഡി.എഫിന് 14നും യു.ഡി.എഫിനു പത്തും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ജില്ലാ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥന്‍ പത്മരാജ് ആയിരുന്നു റിട്ടേണിംഗ് ഓഫീസര്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പേര് ഡി.രഞ്ജിത്കുമാര്‍ നിര്‍ദ്ദേശിക്കുകയും പി.ശശിധരന്‍ പിന്താങ്ങുകയും ചെയ്തു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച എസ്.ഇന്ദിരാദേവി എല്‍.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യ ഒന്നര വര്‍ഷം സി.പി.ഐ അംഗമായ എന്‍.അനില്‍ബിശ്വാസ് ആയിരുന്നു ചെയര്‍മാന്‍. ഇനിയുള്ള ഒരു വര്‍ഷം ഇന്ദിരാദേവിക്കും, പിന്നീടുള്ള ഒന്നര വര്‍ഷം സി.പി.എമ്മിനും, അവസാനത്തെ ഒരു വര്‍ഷം മറ്റൊരു കോണ്‍ഗ്രസ് വിമതനായി വിജയിച്ച ബിജു കണ്ണേഴത്തും ചെയര്‍മാന്‍ സ്ഥാനം അലങ്കരിക്കും. അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിനുള്ളില്‍ നാലു ചെയര്‍മാന്‍മാരും, നാലു വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണ് നഗരസഭയെ നയിക്കേണ്ടത്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാദേവി നഗരസഭ സര്‍വീസില്‍ റവന്യു ഓഫീസര്‍ സ്ഥാനത്തുനിന്നും വിരമിച്ചയാളാണ്. വൈക്കം നഗരസഭയില്‍ 19 വര്‍ഷക്കാലം ജീവനക്കാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ ആയിരുന്നു.
കോണ്‍ഗ്രസിന്റെ മുന്‍കാല കൗണ്‍സിലര്‍മാര്‍ പുതിയ ഭരണസമിതിയില്‍ എല്‍.ഡി.എഫിന്റെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണുമായി ഭരണം നടത്തുന്ന ഒരു വിരോധാഭാസവും നഗരസഭയില്‍ സംഭവിച്ചു.

 


OTHER STORIES
  
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം