Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
3
May  2024
Friday
DETAILED NEWS
ആഞ്ജനേയമഠത്തില്‍ ഉത്സവം; ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി
19/04/2024
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായുള്ള ദീപപ്രയാണ ഘോഷയാത്ര കല്ലുപുരയ്ക്കല്‍ ശ്രീഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീആഞ്ജനേയ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാരംഭം കുറിച്ചു നടന്ന ദീപപ്രയാണ ഘോഷയാത്ര ഭക്തിസാന്ദ്രമായി. തോട്ടകം കല്ലുപുരയ്ക്കല്‍ ശ്രീഘണ്ഠാകര്‍ണ ക്ഷേത്രത്തില്‍ നിന്നും അലംകൃതമായ രഥത്തില്‍ ഘോഷയാത്ര ആഞ്ജനേയ മഠത്തിലേക്ക് പുറപ്പെട്ടു. ആഞ്ജനേയമഠം മഠാധിപതി രാമചന്ദ്രസ്വാമികള്‍ ദീപജ്യോതി ഏറ്റുവാങ്ങി ക്ഷേത്രം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തി സഹകാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 20ന്‌ രാവിലെ ഏഴിന് ആഞ്ജനേയ സ്വാമിക്ക് അഷ്ടാഭിഷേകം, ഒന്‍പതിന് ശ്രീരാമ പട്ടാഭിഷേകപൂജ, 10ന് വീരനാട്യം, വൈകിട്ട് ആറിന് തിരുവാതിര, 7.30ന് റിഥം ദി ട്രെന്‍ഡ്സ് ഓഫ് ഡാന്‍സ്. 21ന് രാവിലെ അഷ്ടാഭിഷേകം, 10ന് ബ്രഹ്‌മകലശാഭിഷേകം, 12ന് ഭക്തിഗാനമേള, 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് 6.30ന് പുഷ്പാഭിഷേകം, തുടര്‍ന്ന് ഭക്തിഗാനസുധ, വടക്കുപുറത്ത് വലിയ ഗുരുതി എന്നിവ നടക്കും. 23ന് ഹനുമദ് ജയന്തി ആഘോഷിക്കും.


OTHER STORIES
  
ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
എഐടിയുസി മെയ് ദിനം ആഘോഷിച്ചു
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി