Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
17
May  2024
Friday
DETAILED NEWS
ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
02/05/2024
ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശന തിരുനാളിന് വികാരി ഫാ. ജോഷി ചിറക്കല്‍ കൊടിയേറ്റുന്നു.

വൈക്കം: ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ ദര്‍ശന തിരുനാളിന് വ്യാഴാഴ്ച രാവിലെ വികാരി ഫാ. ജോഷി ചിറക്കല്‍ കൊടിയേറ്റി. കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളി വികാരി ഫാ. ഷിജോ കോനുപ്പറമ്പന്‍ സഹകാര്‍മികനായി. അള്‍താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ പ്രദക്ഷിണമായി കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് വരമ്പിനകം, കൈകാരന്‍മാരായ ബെന്നി ദേവസ്യ, എല്‍സമ്മ തങ്കച്ചന്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഡെയ്‌സി എബ്രഹാം, വൈസ് ചെയര്‍മാന്‍ സജീവ് ഫ്രാന്‍സിസ്, സെക്രട്ടറി ഡാലസ് അഗസ്റ്റിന്‍, ട്രഷറര്‍ മാത്യൂസ് തെക്കേവല്യാറ, തോമസ് പതിനാറുപറ എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന, ആരാധന, ലൈത്തോരന്‍മാരുടെ വാഴ്ച, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതുആരാധന, പട്ടണംചുറ്റി പ്രദക്ഷിണം എന്നിവ പ്രധാന ചടങ്ങുകളാണ്. ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിക്കുന്നത്. സമാപന ദിവസം എല്ലാ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പൊതുവാര്‍ഷികവും കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.  


OTHER STORIES
  
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി