Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
17
May  2024
Friday
DETAILED NEWS
എഐടിയുസി മെയ് ദിനം ആഘോഷിച്ചു
02/05/2024
എഐടിയുസി നേതൃത്വത്തില്‍ വൈക്കത്ത് നടത്തിയ മെയ്ദിനാഘോഷം സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്. ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലാളി വര്‍ഗത്തെ അടിമത്വത്തില്‍നിന്ന് മോചിപ്പിച്ചതിന്റെ ഓര്‍മകള്‍ ഇരമ്പുന്ന ദിനമാണ് മെയ് ദിനം. ലോകത്ത് തൊഴിലാളി വര്‍ഗത്തിന് അത് പുതിയ ഒരു അവബോധം നല്‍കിയെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്. എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെയ്ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് പി.സുഗതന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍,  എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് കെ അജിത്ത്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡി ബാബു, പി പ്രദീപ്, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്,  എഐടിയുസി മണ്ഡലം സെക്രട്ടറി പി.എസ് പുഷ്‌കരന്‍, ട്രഷറര്‍ എന്‍ അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിച്ചു. വലിയകലയില്‍ നിന്നാരംഭിച്ച മെയ് ദിന റാലിയ്ക്ക് എസ്.പി സുമോദ്, പി.ആര്‍ ശശി, കെ.പി നടരാജന്‍, എം.എസ് രാമചന്ദ്രന്‍, എ.സി ജോസഫ്, പി.ആര്‍ ശ്യാംരാജ്, കെ.പ്രസന്നന്‍, കെ.ബി ശോഭന, വാസന പ്രസന്നന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച മെയ്ദിനാഘോഷം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ ജങ്ഷനുസമീപം നടന്ന സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.എസ് രത്നാകരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി.മണലൊടി,  എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, മഹിളാസംഘം മണ്ഡലം സെക്രട്ടറി പി.എസ് പുഷ്പമണി, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിഷ്ണുപ്രിയ എന്നിവര്‍ പ്രസംഗിച്ചു. പള്ളിക്കവലയില്‍ നിന്നാരംഭിച്ച റാലിയ്ക്ക് കെ.വേണുഗോപാല്‍, ആര്‍ ബിജു, എ.എം അനി, ബി.രാജേന്ദ്രന്‍, കെ.എം അബ്ദുല്‍ സലാം, ജസീന ഷാജുദ്ദീന്‍, ശ്രീലക്ഷ്മി അജി എന്നിവര്‍ നേതൃത്വം നല്‍കി.


OTHER STORIES
  
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍
ഉദയനാപുരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ രോഹിണി ഉത്സവം കൊടിയേറി