Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
2
May  2024
Thursday
DETAILED NEWS
പുനഃപ്രതിഷ്ഠക്കൊരുങ്ങി കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രം 
17/04/2024
കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 21ന് പ്രതിഷ്ഠ നടത്തുന്ന ദേവിക്ക് വടക്കോട്ട് ദര്‍ശനമായി നിര്‍മിച്ച ക്ഷേത്രം.

വൈക്കം: കോട്ടച്ചിറ ഭദ്രകാളി സുവര്‍ണ ക്ഷേത്രത്തില്‍ അഷ്ടമംഗല ദേവപ്രശ്ന വിധി പ്രകാരം ദേവിക്ക് വടക്കോട്ട് ദര്‍ശനമായി നിര്‍മിച്ച ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ ഏപ്രില്‍ 21ന് നടക്കും. രാവിലെ ഏഴിനും 9.30നും ഇടയില്‍ തന്ത്രിമുഖ്യന്‍ കാശാങ്കോടത്ത് മന നാരായണന്‍ നമ്പൂതിരിയുടേയും ക്ഷേത്രം തന്ത്രി പയറാട്ട് ഇല്ലത്ത് വിജയന്‍ തിരുമേനിയുടേയും മേല്‍ശാന്തി രതീഷ് മൂത്തേടത്തുകാവിന്റേയും മുഖ്യകാര്‍മികത്വത്തിലാണ് പുനഃപ്രതിഷ്ഠാ ചടങ്ങ്. തുടര്‍ന്ന് താഴികക്കുട പ്രതിഷ്ഠയും നടക്കും. ദേവിക്ക് ആദ്യ കാണിക്ക സമര്‍പണ ചടങ്ങ് വിജയന്‍ ഫാഷന്‍ ജ്യൂവലറി എം.ഡി ജി വിനോദ് നിര്‍വഹിക്കും. അമൃതാനന്ദമയി വൈക്കം മഠാധിപതി നൈവേദ്യ അമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. രാവിലെ അഞ്ചിന് നടതുറന്ന് ചടങ്ങുകള്‍ തുടങ്ങും. 11ന് ക്ഷേത്രനിര്‍മാണ പങ്കാളികളെ ആദരിക്കും. ക്ഷേത്രം സ്ഥപതി, ക്ഷേത്ര ശില്‍പി, കോണ്‍ട്രാക്ടര്‍ എന്നിവരേയും ആദരിക്കും. പ്രസിഡന്റ് ധര്‍മജന്‍, സെക്രട്ടറി കെ.എം തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കും. 21ന് വൈകിട്ട് ആറിന് ശ്രീഭദ്രകാളി സുവര്‍ണ ക്ഷേത്രം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ദേശതാലപ്പൊലിയും ഉച്ചക്ക് ഒന്നിന് നടക്കുന്ന അന്നദാനവും പ്രധാന ചടങ്ങാണ്.


OTHER STORIES
  
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം